ചേരുവകള്‍
പനീര്‍ -500 ഗ്രാം
ക്യാപ്‌സിക്കം-രണ്ട്
തക്കാളി-4
പച്ചമുളക് -2
ചുവന്ന മുളക് -5
വെളുത്തുള്ളി പേസ്റ്റ് -1 സ്പൂണ്‍
ഇഞ്ചി അരിഞ്ഞത് -ചെറിയ കഷണം
മല്ലി-2 സ്പൂണ്‍
കസൂരി മേത്തി-അര സ്പൂണ്‍
നെയ്യ് -ആവശ്യത്തിന്
ഉപ്പ് -പാകത്തിന്
മല്ലിയില-അല്‍പം
പാകം ചെയ്യുന്ന വിധം
പനീര്‍ , ക്യാപ്‌സിക്കം എന്നിവ നീളത്തില്‍ അധികം കനം കുറയ്ക്കാതെ അരിയുക. ചുവന്ന മുളക്, മല്ലി എന്നിവ ഒരുമിച്ച് ചതയ്ക്കുക.
ചുവടു കട്ടിയുള്ള ഒരു ചീനച്ചട്ടിയില്‍ നെയ്യൊഴിച്ച് വെളുത്തുള്ളി പേസ്റ്റ് ചേര്‍ക്കുക. ഇതിലേക്ക് ഇടിച്ച മല്ലി,മുളകു മിശ്രിതം ചേര്‍ക്കുക. ഇത് നല്ലപോലെ ഇളക്കി അല്‍പസമയം കഴിഞ്ഞ് ഇഞ്ചി, പച്ചമുളക് എന്നിവ ചേര്‍ത്തിളക്കുക. ഇതിലേക്ക് തക്കാളി ചേര്‍ക്കാം.ഇത് നല്ലപോലെ ഉടഞ്ഞു കഴിഞ്ഞ് കസൂരി മേത്തി, ഉപ്പ് എന്നിവ ചേര്‍ക്കാം. പിന്നീട് ഇതിലേക്ക് പനീര്‍ കഷണങ്ങള്‍ ചേര്‍ത്ത് ഇളക്കുക. ഇത് വെന്തു കഴിഞ്ഞാല്‍ മല്ലിയില ചേര്‍ത്ത് ഉപയോഗിക്കാം.ചപ്പാത്തിക്കൊപ്പം കഴിയ്ക്കാന്‍ നല്ലൊരു വിഭവമാണിത്.