ചേരുവകള്‍
പഴുത്ത മാങ്ങ കഷണങ്ങളാക്കിയത് -2 കപ്പ്
പാല്‍ -1 കപ്പ്
തേങ്ങാപ്പാല്‍ -1 സ്പൂണ്‍
പഞ്ചസാര-4 സ്പൂണ്‍
കോണ്‍സ്റ്റാര്‍ച്ച് -കാല്‍ കപ്പ്
മുന്തിരി, ചെറി -അലങ്കാരത്തിന്
തയ്യാറാക്കുന്ന വിധം
മാങ്ങ തേങ്ങാപ്പാല്‍ ചേര്‍ത്ത് മിക്‌സിയില്‍ നന്നായി അടിച്ചെടുക്കുക. അടുപ്പത്ത് ഒരു പാത്രത്തില്‍ പാല്‍, കോണ്‍സ്റ്റാര്‍ച്ച്, പഞ്ചസാര എന്നിവ ചേര്‍ത്ത് നല്ലപോലെ ഇളക്കുക. ഇതിലേക്ക് അടിച്ചു വച്ചിരിക്കുന്ന മാങ്ങാക്കൂട്ട് ചേര്‍ക്കുക. നാലഞ്ചു മിനിറ്റ് ചൂടാക്കുക.
ഈ കൂട്ട് ഒരു ഗ്ലാസ് ബൗളിലാക്കി ഫ്രിഡ്ജില്‍ വച്ച് തണുപ്പിക്കണം. തണുത്തു കഴിയുമ്പോള്‍ ചെറി, മുന്തിരി എന്നിവ ചേര്‍ത്ത് അലങ്കരിക്കാം.
മേമ്പൊടി
കസ്റ്റാഡ് ഫ്രീസറില്‍ വച്ച് തണുപ്പിക്കരുത്. വേണമെന്നുള്ളവര്‍ക്ക് ഇതില്‍ ഏലയ്ക്ക പൊടിച്ചു ചേര്‍ക്കുകയുമാകാം.