ചേരുവകള്‍
മൈദ - 1 കപ്പ്
നെയ്യ് - 1/8 കപ്പ്
പഞ്ചസാര - 3/4 കപ്പ്
സോഡാപ്പൊടി - ഒരു നുള്ള്
വെളിച്ചെണ്ണ - ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ഒരു പാത്രത്തില്‍ മൈദ, നെയ്യ്, സോഡാപ്പൊടി കുറച്ച് ചൂടുവെള്ളം എന്നിവ നന്നായി കുഴച്ച് മയമുള്ള മാവാക്കുക. ഒരു പരന്ന പാത്രത്തില്‍ എണ്ണ ഒഴിച്ച് ചെറിയ തീയില്‍ ചൂടാകാന്‍ വെക്കുക. മാവ് ഇടത്തരം വലിപ്പത്തിലുള്ള ഉരുളകളാക്കി നടുക്ക് പെരുവിരല്‍ കൊണ്ട് ഒരു കുഴി ഉണ്ടാക്കി ചൂടായ എണ്ണയില്‍ ഇടുക. ഗോള്‍ഡന്‍ ബ്രൗണ്‍ നിറമാകുമ്പോള്‍ എണ്ണയില്‍ നിന്നും കോരി പഞ്ചസാരപ്പാനിയില്‍ ഇടുക. അതിനു ശേഷം എടുത്ത് തണുക്കാന്‍ വയ്ക്കുക. ബാദ്ഷ റെഡി...