ചേരുവകള്‍
സോയ - 100 ഗ്രാം
സവാള - രണ്ട്
പച്ചമുളക് - മൂന്ന്
മുളകുപൊടി - അര ടീസ്പൂണ്‍
മഞ്ഞള്‍പൊടി - കാല്‍ ടീസ്പൂണ്‍
ഇറച്ചി മസാല - ഒരു ടീസ്പൂണ്‍
കറിവേപ്പില - ഒരു തണ്ട്
ഓയില്‍ - അഞ്ച് സ്പൂണ്‍
ഉപ്പ് - പാകത്തിന്
പാകം ചെയ്യുന്ന വിധം
സോയ തിളച്ച വെള്ളത്തില്‍ അഞ്ചു മിനിറ്റ് കുതിര്‍ത്തുവെച്ചശേഷം നന്നായി പിഴിഞ്ഞ് കഷ്ണങ്ങളാക്കുക. മുളക്, മഞ്ഞള്‍ , ഉപ്പ് ചേര്‍ത്ത് യോജിപ്പിച്ച് രണ്ടു സ്പൂണ്‍ ഓയില്‍ ചേര്‍ത്ത് വറുത്തെടുക്കുക. സവാള ചെറുതായി അരിഞ്ഞതും പച്ചമുളക് നെടുകെ കീറിയതും കറിവേപ്പിലയും ചേര്‍ത്ത് മൂന്നു സ്പൂണ്‍ ഓയില്‍ ഒഴിച്ച് മൂന്നു മിനുട്ട് അടുപ്പില്‍ വെച്ച് ഇളക്കുക. അതിലേക്ക് ഇറച്ചിമസാലയും സോയ വറുത്തതും ചേര്‍ത്ത് ഒരു മിനുട്ടുനേരം ഇളക്കിയശേഷം വാങ്ങുക.