Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.3885 INR  1 EURO=110.1686 INR
ukmalayalampathram.com
Wed 17th Jun 2026
 
 
പാചകം
  Add your Comment comment
ആലൂ ദം
Correspondent

ചേരുവകള്‍


ഉരുളക്കിഴങ്ങ് -10

സവാള -2 (ഒന്ന് നീളത്തില്‍ അരിഞ്ഞതും മറ്റേത് പേസ്റ്റാക്കിയതും)

ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് -1 ഒരു ടേബിള്‍ സ്പൂണ്‍

തക്കാളി-ഒന്ന്

ജീരകം-1 സ്പൂണ്‍

പച്ചമുളക് -4

വഴനയില-2

ഗരം മസാല-രണ്ടു സ്പൂണ്‍

മുളകുപൊടി, മല്ലിപ്പൊടി-1ഒരു സ്പൂണ്‍

മഞ്ഞപ്പൊടി-1 സ്പൂണ്‍

നെയ്യ് -1 സ്പൂണ്‍

എണ്ണ-1 സപൂണ്‍

ഉപ്പ് -പാകത്തിന്

മല്ലിയില-കുറച്ച്

പാകം ചെയ്യുന്ന വിധം

ഉരുളക്കിഴങ്ങ് വേവിച്ചെടുക്കുക.നന്നായി വെന്തുപോകരുത്. ഒരു പാത്രത്തില്‍ എണ്ണ ചൂടാക്കി ഉരുളക്കിഴങ്ങ് കഷ്ണങ്ങള്‍ അതിലിട്ട് വഴറ്റുക. ഇതിന് ഒരു ബ്രൗണ്‍ നിറം വരുമ്പോള്‍ വാങ്ങി വയ്ക്കണം.

പാത്രത്തിലെ എണ്ണയില്‍ വഴനയിലയും ജീരകവും ഇടുക. ജീരകം പൊട്ടിക്കഴിയുമ്പോള്‍ ഇഞ്ചി, വെളുത്തുള്ളി, സവാള പേസ്റ്റുകള്‍ ചേര്‍ക്കുക. ഇത് മൂത്തു കഴിയുമ്പോള്‍ തക്കാളി ഉടച്ചു ചേര്‍ക്കുക.അല്‍പസമയം കഴിഞ്ഞ് ഉപ്പും മല്ലിപ്പൊടി, മുളകുപൊടി, മഞ്ഞള്‍പ്പൊടി എന്നിവയും ചേര്‍ക്കണം. നല്ലപോലെ ഇവ കൂട്ടിച്ചേര്‍ത്തിളക്കുക.ആവശ്യമെങ്കില്‍ അല്‍പം വെള്ളവും ചേര്‍ക്കാം.

പിന്നീട് ഉരുളക്കിഴങ്ങില്‍ ചെറിയ മൂന്നോ നാലോ ദ്വാരങ്ങളിടണം. മസാല ഉള്ളിലേക്കു പിടിക്കാനാണിത്. പിന്നീടിത് പാത്രത്തിലെ മസാലയിലേക്കു ചേര്‍ത്ത് ഏഴെട്ടു മിനിറ്റ് വേവിക്കാം.ഉരുളക്കിഴങ്ങ് നല്ലപോലെ വെന്ത് മസാല പിടിച്ചുകഴിഞ്ഞാല്‍

ഇതിലേക്ക് ഗരം മസാലയും നെയ്യും ചേര്‍ത്ത് ഉടനെ വാങ്ങുക.പിന്നീടിത് മല്ലിയില കൊണ്ട് അലങ്കരിക്കാം.

ചപ്പാത്തിക്കൊപ്പം കഴിയ്ക്കാവുന്ന സ്വാദേറിയ ഒരു വിഭവമാണിത്.

 
 
Other News in this category

 
 




 
Close Window