|
ഏത്തപ്പഴം (പുഴുങ്ങി ഉടച്ചത്) - മൂന്നെണ്ണം
ശര്‍ക്കര (ചീകിയത്) - 25 ഗ്രാം
തേങ്ങ (ചുരണ്ടിയത്) - ഒരു മുറി
അരിപ്പൊടി (വറുത്തത്) - കാല്‍ കിലോ
തേങ്ങാപ്പാല്‍ - ഒരു കപ്പ്
ഏലയ്ക്കാപ്പൊടി - ഒരു നുള്ള്
നെയ്യ് - ഒരു ടേബിള്‍ സ്പൂണ്‍
കിസ്മിസ് അണ്ടിപ്പരിപ്പ്,
മുന്തിരിങ്ങ - 25 ഗ്രാം വീതം
തയാറാക്കുന്നവിധം
ഒരു പാനില്‍ നെയ്യൊഴിച്ച് ചൂടാക്കി ശര്‍ക്കരയും കിസ്മിസും ഇട്ട് വറുത്ത് കോരിവയ്ക്കുക. ശര്‍ക്കരയും ചുരണ്ടിയ തേങ്ങയും ഒരു പാനില്‍ ഇട്ട് നന്നായി വരട്ടി അല്‍പം നെയ്യുമൊഴിച്ചിളക്കി ഏലയ്ക്കാപ്പൊടിയും ഉടച്ചുവച്ച ഏത്തപ്പഴവുമിട്ടിളക്കി കോരിവയ്ക്കുക. ഇതിലേക്ക് വറുത്ത അണ്ടിപ്പരിപ്പും കിസ്മിസും ചേര്‍ക്കണം. ഒരു പാത്രത്തില്‍ അരിപ്പൊടിയിട്ട് തേങ്ങാപ്പാലും ഒഴിച്ച് ഇളക്കി നന്നായി കുഴച്ചു മയമുള്ള ഉരുളകളാക്കുക. കൈവെള്ളയില്‍ വച്ച് ഒരു പൂരിയുടെ വലുപ്പത്തില്‍ പരത്തുക. ഇതില്‍ ഏത്തപ്പഴക്കൂട്ട് കുറേശെവച്ച് മടക്കി അമര്‍ത്തിവയ്ക്കുക. എല്ലാം ഇതേപോലെ തയാറാക്കി ആവിയില്‍ വേവിച്ചെടുക്കുക. |