യുകെയില്‍ ചിലയിടങ്ങളില്‍ താപനില മൈനസ് 10 ഡിഗ്രി സെല്‍ഷ്യസിലേക്ക് താഴാന്‍ സാധ്യതയുണ്ടെന്നിരിക്കെ മുന്നറിയിപ്പുമായി മെറ്റ് ഓഫീസ്. സ്കോട്ട്ലന്‍ഡ്, നോര്‍ത്തേണ്‍ ഇംഗ്ലണ്ട്, അയര്‍ലണ്ട് എന്നിവിടങ്ങളില്‍ സീസണിലെ ഏറ്റവും കുറഞ്ഞ താപനില അനുഭവപ്പെടുമെന്നാണ് മുന്നറിയിപ്പ്. നോര്‍ത്തേണ്‍ ഇംഗ്ലണ്ടില്‍ താപനില താഴുന്നതിന്റെ പശ്ചാത്തലത്തില്‍ യെല്ലോ വെതര്‍ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലും തണുത്ത കാലാവസ്ഥയായിരിക്കുമെന്നും പ്രവചിക്കപ്പെടുന്നു. സ്കോട്ട്ലന്‍ഡിലെ ചില ഏരിയകളില്‍ രാത്രി താപനില - 10 ഡിയിലേക്ക് എത്താന്‍ സാധ്യതയുണ്ട്. -1 ഡിഗ്രിക്കും -2 ഡിഗ്രിക്കും ഇടയിലായിരിക്കും ക്രോണ്വാളിലും ഡോര്‍സെറ്റിലും താപനില.
ഇന്ന് റോഡുകളിലെ കുരുക്ക് ഒഴിവാക്കാന്‍ 750 ഗ്രിറ്റേഴ്സിനെ രംഗത്തിറക്കിയിട്ടുണ്ട്. റോഡുകളില്‍ ഐസ് ഒഴിവാക്കാനാണ് ശ്രമം. ഡ്രൈവ് ചെയ്യുമ്പോള്‍ ശ്രദ്ധിക്കണമെന്നും മുന്നറിയിപ്പുണ്ട്. രാവിലെ 10 മണി വരെയാണ് നോര്‍ത്ത് ഈസ്റ്റ് ഇംഗ്ലണ്ടില്‍ കാലാവസ്ഥാ മുന്നറിയിപ്പുള്ളത്. മധ്യ സ്കാട്ട്ലന്റ്, നോര്‍ത്തേണ്‍ അയര്‍ലണ്ട് എന്നിവിടങ്ങളിലും മുന്നറിയിപ്പുണ്ട്. നോര്‍ത്തേണ്‍ സ്കോട്ട്ലന്റില്‍ 24 മണിക്കൂര്‍ നേരത്തേക്കാണ് യെല്ലോ കാലാവസ്ഥാ മുന്നറിയിപ്പ്. തിങ്കളാഴ്ച സ്കോട്ട്ലണ്ടില്‍ -7 സെല്‍ഷ്യസിലേക്ക് താപനില കുറയുമെന്നാണ് കരുതുന്നത്.
രാത്രിയോടെ ഇത് -10.3 സെല്‍ഷ്യസായും കുറയും. സൗത്ത് വെസ്റ്റില്‍ ചൊവ്വാഴ്ച 50 മുതല്‍ 60 എംപിഎച്ച് വരെ കാറ്റ് വീശിയടിക്കും. വെള്ളി, ശനി ദിവസങ്ങളില്‍ മഴയും കാര്യങ്ങള്‍ കടുപ്പത്തിലാക്കും. ഇടയ്ക്കിടെ പെയ്യുന്ന മഴയും, ശൈത്യകാലവും ചേര്‍ന്ന് ഐസ് രൂപപ്പെടാനുള്ള അവസ്ഥ സംജാതമാക്കും. ഗ്രിറ്ററുകളിലൂടെ സഞ്ചരിക്കുമ്പോള്‍ ഏറെ ശ്രദ്ധ വേണമെന്ന് ആര്‍എസി മോട്ടോറിസ്റ്റുകള്‍ക്ക് നിര്‍ദ്ദേശം നല്കി. ഐസില്‍ നിര്‍ത്താന്‍ ബുദ്ധിമുട്ടുമെന്നതിനാല്‍ വേഗത കുറച്ച് വേണം സഞ്ചരിക്കാന്‍ വീലുകള്‍ സ്പിന്‍ ചെയ്യുന്നത് ഒഴിവാക്കാന്‍ ഉയര്‍ന്ന ഗിയര്‍ ഉപയോഗിക്കണം, എന്നെല്ലാം നിര്‍ദേശമുണ്ട്. |