Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 14th May 2024
 
 
UK Special
  Add your Comment comment
സസെക്‌സില്‍ യുവതിയും വൃദ്ധയും വീടിനു പുറത്തു കൊല്ലപ്പെട്ട സംഭവം: യുവതിയുടെ ഭര്‍ത്താവിനെതിരെ പോലീസ് കൊലപാതക കുറ്റം ചുമത്തി
Reporter
വെസ്റ്റ് സസെക്‌സ്, ക്രൗളി ഡൗണില്‍ നടന്ന ഇരട്ട കൊലപാതകത്തിലാണ് 37-കാരനായ ഡാനിയല്‍ ആപ്പിള്‍ടണിന് എതിരെ കുറ്റം ചുമത്തിയത്. അധ്യാപികയായിരുന്ന ഇയാളുടെ ഭാര്യ 32-കാരി ആമി ആപ്പിള്‍ടണ്‍, അയല്‍വാസി 76 കാരി സാന്‍ഡി സീഗ്രേവ് എന്നിവരെയാണ് ഡിസംബര്‍ 22ന് പ്രദേശത്തെ ഒരു വീടിന് പുറത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്.

ആമി ആപ്പിള്‍ടണിന് നേരെ അക്രമം നടക്കുമ്പോള്‍ തടയാന്‍ ശ്രമിക്കവെയാണ് സാന്‍ഡിയും കൊല്ലപ്പെട്ടത്. തെരുവില്‍ നിന്നും ബഹളം കേട്ടതിന് പിന്നാലെയാണ് രണ്ട് സ്ത്രീകളെയും വീടിന് മുന്നില്‍ വെട്ടിക്കൊന്ന നിലയില്‍ കണ്ടെത്തിയതെന്ന് അയല്‍വാസികള്‍ വ്യക്തമാക്കി. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് വീടിനുള്ളില്‍ നിന്നും ഗുരുതരമായി പരുക്കേറ്റ ഡാനിയല്‍ ആപ്പിള്‍ടണിനെ കണ്ടെത്തി. ഇയാളെ കൊലപാതകം നടത്തിയ പ്രതിയെന്ന് സംശയിച്ച് അറസ്റ്റ് ചെയ്യുകയും ചെയ്തു.

ഇയാളുടെ പരുക്കുക്കള്‍ ഗുരുതരമായതിനാല്‍ ബ്രൈറ്റണ്‍ റോയല്‍ സസെക്‌സ് കൗണ്ടി ഹോസ്പിറ്റലില്‍ എത്തിച്ച ഡാനിയലിന് ജീവന്‍രക്ഷാ ഉപകരണങ്ങളുടെ സഹായം ആവശ്യമായി വന്നു. വെള്ളിയാഴ്ചയോടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ട പ്രതിയെ ആശുപത്രി ഡിസ്ചാര്‍ജ്ജ് ചെയ്തതിന് പിന്നാലെ പോലീസ് വീണ്ടും അറസ്റ്റ് ചെയ്തു. കസ്റ്റഡിയിലുള്ള ഇയാളെ തിങ്കളാഴ്ച ക്രൗളി മജിസ്‌ട്രേറ്റ്‌സ് കോടതിയില്‍ ഹാജരാക്കും. സംഭവത്തിനുശേഷം ജീവനൊടുക്കാനായിരുന്നു പ്രതിയുടെ ശ്രമം.

ഭാര്യയെ കൊല്ലാന്‍ ശ്രമിച്ചത് എന്തിനെന്നു ഇതുവരെ വ്യക്തമായിട്ടില്ല. കൊലപാതകത്തിന് മുമ്പ് ഭാര്യയ്ക്കും വൃദ്ധയ്ക്കും എതിരെ ഡാനിയല്‍ അലറുന്നത് കേട്ടെന്നു സമീപവാസികള്‍ പറഞ്ഞു.
 
Other News in this category

 
 




 
Close Window