Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 13th May 2024
 
 
UK Special
  Add your Comment comment
കൊറോണ: വുഹാനില്‍ നിന്നെത്തിയ യാത്രക്കാര്‍ എന്‍ എച്ച് എസുമായി ബന്ധപ്പെടേണമെന്ന് ആരോഗ്യ സെക്രട്ടറി
REPORTER

ലണ്ടന്‍: ലോകം കൊറോണക്കെതിരെ അതിജാഗ്രതയില്‍ തുടരുമ്പോഴും വൈറസ് ബാധ കൂടുതല്‍ രാജ്യങ്ങളിലേക്ക്. ശ്രീലങ്കയിലും കംബോഡിയയിലും കാനഡയിലുമാണ് വൈറസ് ബാധ ഏറ്റവും ഒടുവില്‍ സ്ഥിരീകരിച്ചത്. അതേസമയം ചൈനയില്‍ കുടുങ്ങിയ ബ്രിട്ടീഷുകാരെ നാട്ടിലെത്തിക്കുന്നതിനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്ന് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ വ്യക്തമാക്കി. അടിയന്തിര എയര്‍ലിഫ്റ്റിംഗ് സംവിധാനത്തിന് ചൈനീസ് അധികൃതര്‍ അനുമതി നിഷേധിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. കഴിഞ്ഞ രണ്ടാഴ്ചക്കിടെ വുഹാനില്‍ നിന്നെത്തിയ 1500 ഓളം യാത്രക്കാരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ആരോഗ്യ മന്ത്രാലയം. ഇവര്‍ മറ്റുള്ളവരുമായി ഇടപെടുന്നത് ഒഴിവാക്കണമെന്നും എന്‍ എച്ച് എസ് 111 നമ്പറിലേക്ക് ബന്ധപ്പെടണമെന്നും ആരോഗ്യ മന്ത്രി മാറ്റ് ഹാന്‍കൂക് ആവശ്യപ്പെട്ടു. ചൈനക്ക് എല്ലാവിധ സഹായവും നല്‍കാന്‍ തയാറാണെന്ന് യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വ്യക്തമാക്കി. തായ് ലന്‍ഡില്‍ വൈറസ് നിയന്ത്രണ വിധേയമാണെന്ന് സര്‍ക്കാര്‍ അറിയിച്ചു. ചൈനയിലുള്ള പൗരന്മാരെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങളിലാണ് വിവിധ രാജ്യങ്ങള്‍.

വുഹാനില്‍ നിന്നും യുകെയില്‍ ആരെല്ലാം എത്തിയെന്ന് സര്‍ക്കാരിന് യാതൊരു വിവരവുമില്ലെന്ന തരത്തിലേക്ക് എത്തിയതോടെ ഹാന്‍കോകിന് എതിരെ രോഷം പുകയുകയാണ്. അതേസമയം അടച്ചുപൂട്ടിയ ചൈനീസ് നഗരത്തില്‍ കുടുങ്ങിയ ബ്രിട്ടീഷുകാരെ രക്ഷപ്പെടുത്താന്‍ തങ്ങളാല്‍ കഴിയുന്ന എല്ലാം ചെയ്യുകയാണെന്ന് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പ്രതികരിച്ചു. യുഎസിനൊപ്പം ചേര്‍ന്നാണ് ഇത്തരമൊരു രക്ഷാപാക്കേജ് തയ്യാറാക്കുന്നത്. അടിയന്തരമായി ആളുകളെ എയര്‍ലിഫ്റ്റ് ചെയ്യാനുള്ള ശ്രമങ്ങള്‍ക്ക് ചൈന അനുമതി നല്‍കാത്തതാണ് പ്രധാന പ്രശ്‌നമായി അവശേഷിക്കുന്നത്.

മുന്‍പൊരിക്കലും നടക്കാത്ത രക്ഷാപ്രവര്‍ത്തനം നടത്താന്‍ പദ്ധതികള്‍ തയ്യാറാണെങ്കിലും ബീജിംഗിന്റെ അനുമതിക്കായി കാത്തിരിക്കുകയാണെന്ന് യുകെ അധികൃതര്‍ വ്യക്തമാക്കി. ബ്രിട്ടീഷുകാരെ വുഹാനില്‍ തുടരാന്‍ അനുവദിക്കുന്നത് ഇവര്‍ക്ക് വധശിക്ഷ വിധിക്കുന്നതിന് തുല്യമാണെന്ന് മുതിര്‍ന്ന ഫോറിന്‍ ഓഫീസ് അധികൃതര്‍ സമ്മതിക്കുന്നു. 3000 പേര്‍ക്കെങ്കിലും കൊറോണ ബാധ സ്ഥിരീകരിച്ചെന്നാണ് നിലവിലെ വിവരം. ഫ്രാന്‍സും, യുഎസും നേരത്തെ തന്നെ തങ്ങളുടെ പൗരന്‍മാരെ നാട്ടിലെത്തിക്കാനുള്ള പദ്ധതികള്‍ സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ ബ്രിട്ടീഷ് മന്ത്രിമാര്‍ ഈ വിഷയത്തില്‍ ഒട്ടും തിടുക്കം കാണിച്ചില്ലെന്നാണ് ആരോപണം. രോഷം ആളിക്കത്തിയതോടെയാണ് രക്ഷാപ്രവര്‍ത്തനം വിശദീകരിച്ച് ബോറിസ് ജോണ്‍സണ്‍ നേരിട്ട് രംഗത്ത് വന്നത്. യുകെ എയര്‍പോര്‍ട്ടുകളില്‍ ചൈനയില്‍ നിന്നും എത്തുന്ന യാത്രക്കാരെ സ്‌ക്രീനിംഗിന് വിധേയമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. യുകെയില്‍ ഇതുവരെ 73 പേരെയാണ് ടെസ്റ്റിന് വിധേയമാക്കിയത്. ഇവരുടെ റിസല്‍റ്റുകള്‍ നെഗറ്റീവായിരുന്നു.

 
Other News in this category

 
 




 
Close Window