Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 29th Apr 2024
 
 
സിനിമ
  Add your Comment comment
തമിഴ് നടന്‍ വിക്രം ആശുപത്രിയില്‍: ഹൃദയാഘാതമെന്നു വാര്‍ത്ത: ആരോഗ്യം തൃപ്തികരമെന്നു റിപ്പോര്‍ട്ട്
Reporter
നടന്‍ വിക്രമിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചെന്നൈയിലെ കാവേരി ആശുപത്രിയിലാണ് താരത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. കോവിഡ് മുക്തനായതിനെ തുടര്‍ന്ന ആരോഗ്യനില വീണ്ടെടുക്കുന്നതിനിടെയാണ് താരത്തിന് ഹൃദയാഘാതമുണ്ടായിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

അദ്ദേഹത്തെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും ഡോക്ടര്‍മാര്‍ വിദഗ്ധ ചികിത്സ നല്‍കുന്നുണ്ടെനന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.
ഇന്ന് വൈകുന്നേരം 6 മണിക്ക് ചെന്നൈയില്‍ നടക്കാനിരിക്കുന്ന തന്റെ വരാനിരിക്കുന്ന ചിത്രമായ 'പൊന്നിയിന്‍ സെല്‍വന്റെ' ടീസര്‍ ലോഞ്ചില്‍ അദ്ദേഹം പങ്കെടുക്കേണ്ടതായിരുന്നു.

പൊന്നിയിന്‍ സെല്‍വന്‍, കോബ്ര, സംവിധായകന്‍ പാ രഞ്ജിത്തിനൊപ്പം ഒരു പുതിയ ചിത്രം എന്നിവയുള്‍പ്പെടെ നിരവധി സിനിമകകളില്‍ വിക്രം അഭിനയിച്ചുകൊണ്ടിരിക്കുകയാണ്. കോബ്ര ആഗസ്റ്റ് 11 ന് ബിഗ് സ്‌ക്രീനുകളില്‍ എത്തും. ഇമൈക്ക നൊടികള്‍ ഫെയിം സംവിധായകന്‍ അജയ് ജ്ഞാനമുത്തു ആണ് ഇത് സംവിധാനം ചെയ്യുന്നത്.
 
Other News in this category

 
 




 
Close Window