വര്‍ഗീയ ശക്തികള്‍ക്കെതിരായുള്ള ജനാധിപത്യചേരിയുടെ ചെറുത്ത് നില്‍പ്പായിരിക്കും ഈ തെരഞ്ഞെടുപ്പെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്. സംസ്ഥാന സര്‍ക്കാരിന്റെ വിലയിരുത്തലാകും ഇത്തവണത്തെ ലോക്സഭാ തിരഞ്ഞെടുപ്പെന്നും കേരളത്തെ ദാരിദ്രത്തിലേയ്ക്ക് നയിച്ച സര്‍ക്കാരാണ് കേരളത്തിലുള്ളതെന്നും വി.ഡി സതീശന് പറഞ്ഞു.
ലേക്സഭാ തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപനത്തിന് ശേഷം മാധ്യമങ്ങളെ കണ്ടപ്പോഴാണ് വി.ഡി സതീശന് സര്‍ക്കാരിനെതിരെ രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ചത്. ബി.ജെ.പിക്ക് സംസ്ഥാനത്ത് സ്പേയ്സ് ഉണ്ടാക്കുന്നത് സിപിഐഎമ്മാണെന്നും ബി.ജെ.പി സിപിഐഎം നേതാക്കള്‍ തമ്മില്‍ ബിസിനസ് പങ്കാളിത്തമുണ്ടെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. എല്‍ഡിഎഫ് കണ്‍വീനര്‍ തന്നെ ബി.ജെ.പി സ്ഥാനാര്‍ത്ഥികളെ പുകഴ്ത്തുന്നുവെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. |