Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 29th Apr 2024
 
 
സിനിമ
  Add your Comment comment
ഭിന്നശേഷിക്കാര്‍ക്ക് എതിരേയുള്ള സംഭാഷണം: മാപ്പുചോദിച്ച് ഷാജി കൈലാസും പൃഥ്വിരാജും
Reporter
പൃഥ്വിരാജ് നായകനായി തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്ന കടുവ സിനിമയിലെ ഭിന്നശേഷിക്കാര്‍ക്കെതിരായ സംഭാഷത്തില്‍ മാപ്പുചോദിച്ച് സംവിധായകന്‍ ഷാജി കൈലാസും നായകന്‍ പൃഥ്വിരാജും. ഭിന്നശേഷിക്കാരെയും മാതാപിതാക്കളെയും അവഹേളിച്ചുള്ള പരാമര്‍ശത്തില്‍ ചിത്രത്തിന്റെ നിര്‍മാതാക്കള്‍ക്കും സംവിധായകനും സംസ്ഥാന ഭിന്നശേഷി കമ്മീഷന്‍ നോട്ടീസ് അയച്ചു. സംവിധായകന്‍ ഷാജി കൈലാസിനും സുപ്രിയ മേനോനും ലിസ്റ്റിന്‍ സ്റ്റിഫനും നോട്ടീസ് അയച്ചത്. നമ്മള് ചെയ്തു കൂട്ടുന്നതിന്റെയൊക്കെ ചിലപ്പോ അനുഭവിക്കുന്നത് നമ്മുടെ തലമുറകളായിരിക്കും' എന്ന നായകന്റെ ഡയലോഗാണ് വിവാദമായത്.


'കടുവ' എന്ന സിനിമയില്‍ ഭിന്നശേഷിയുള്ള കുട്ടികളുടെ മാതാപിതാക്കളെ വേദനിപ്പിക്കുന്ന തരത്തില്‍ പരാമര്‍ശം വന്നതില്‍ നിര്‍വ്യാജം ക്ഷമചോദിക്കുന്നു. ആ സംഭാഷണശകലം ഒരു കൈപ്പിഴയാണ്. മനുഷ്യസഹജമായ തെറ്റായി കണ്ട് പൊറുക്കണം എന്ന് മാത്രമാണ് അഭ്യര്‍ഥിക്കാനുള്ളത്. അങ്ങനെയൊരു സംഭാഷണം എഴുതുമ്പോള്‍ തിരക്കഥാകൃത്ത് ജിനുവോ അത് പറയുമ്പോള്‍ നായകനായ പൃഥ്വിരാജോ ആ സീന്‍ ഒരുക്കുമ്പോള്‍ ഞാനോ അതിന്റെ മറ്റ് വശങ്ങളെക്കുറിച്ച് ചിന്തിച്ചില്ല എന്നതാണ് സത്യമെന്ന് ഷാജി കൈലാസ് ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു.
 
Other News in this category

 
 




 
Close Window