Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 28th Apr 2024
 
 
സിനിമ
  Add your Comment comment
ഞാന്‍ ദുല്‍ഖറിന്റെ ആരാധികയെന്ന് സ്‌കൂളിലെ വേദിയില്‍ വച്ച് അധ്യാപിക: ലൈവ് ഷോ ഇന്ത്യയാകെ തരംഗമായി
Reporter
ഏറ്റവും പുതിയ തെലുങ്ക് ചിത്രം 'സീതാരാമം' എന്ന ചിത്രത്തിന്റെ തിരക്കിലാണ് ദുല്‍ഖര്‍ സല്‍മാന്‍. വന്‍ താരനിര അണിനിരക്കുന്ന പടത്തിന്റെ പ്രൊമോഷന്‍ ഇവന്റ് കഴിഞ്ഞ ദിവസം ഹൈദരാബാദ് മല്ലാറെഡ്ഡി വുമണ്‍സ് കോളേജില്‍ വെച്ച് നടന്നിരുന്നു. നിറഞ്ഞ കയ്യടികളോടെയും ആര്‍പ്പുവിളിയോടും കൂടിയാണ് താരത്തെ സദസ്സ് വരവേറ്റത്. അതിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരിക്കുന്നത്.

കോളേജില്‍ വെച്ച് നടക്കുന്ന പരിപാടിയില്‍ നന്ദി പറയാനെത്തിയ അധ്യാപിക താന്‍ ദുല്‍ഖറിന്റെ വലിയൊരു ആരാധികയാണെന്ന് പറയുന്നതും അത് കേട്ട് വിദ്യാര്‍ത്ഥികളെല്ലാം ആര്‍പ്പുവിളിക്കുകയും ചെയ്യുന്ന ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തത്. ഒരു മറുഭാഷ നടന് ഇത്രയും വലിയ കയ്യടികളും വരവേല്‍പ്പും കിട്ടുന്നത് തങ്ങളെ അത്ഭുതപെടുത്തുന്നു എന്നാണ് വീഡിയോ പങ്കുവെച്ചുകൊണ്ട് ആളുകള്‍ കുറിച്ചത്. ദുല്‍ഖറിന്റെ സീതാ രാമം 1965ലെ ഇന്‍ഡോ- പാക് യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ നടക്കുന്ന കഥയാണ്.

മൃണാല്‍ താക്കൂറിനൊപ്പമാണ് ദുല്‍ഖര്‍ സല്‍മാന്‍ പ്രധാന വേഷത്തില്‍ എത്തുന്നത്. ചിത്രം 2022 ഓഗസ്റ്റ് 5 ന് ബിഗ് സ്‌ക്രീനുകളില്‍ എത്തും. കാശ്മീരില്‍വെച്ചാണ് ചിത്രത്തിന്റെ കൂടുതല്‍ ഭാഗവും ചിത്രീകരിച്ചത്. ലെഫ്റ്റനന്റ് റാം എന്നാണ് ചിത്രത്തില്‍ ദുല്‍ഖര്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. താരത്തിന്റെ മേക്കോവറും ചലച്ചിത്ര ലോകത്ത് ശ്രദ്ധ നേടിക്കഴിഞ്ഞു. പ്രണയപശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രം കൂടിയാണിത്. തെലുങ്കിന് പുറമെ തമിഴ്, മലയാളം എന്നീ ഭാഷകളിലും ചിത്രം പ്രേക്ഷകരിലേക്കെത്തും. 1960- കളില്‍ ജമ്മുകാശ്മീരില്‍ നടന്ന ഒരു പ്രണയ കഥയാണ് ചിത്രം പറയുന്നത്.
 
Other News in this category

 
 




 
Close Window