Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 28th Apr 2024
 
 
സിനിമ
  Add your Comment comment
25 ലക്ഷം തരാം; എന്റെ ഭാര്യയാകൂ: ബിസിനസുകാരന്റെ ഓഫര്‍ വെളിപ്പെടുത്തി നടി നീതു
Reporter
പ്രമുഖ വ്യവസായി നടത്തിയ വിവാഹവാഗ്ദാനത്തെ പറ്റി തുറന്ന് പറഞ്ഞ് ബോളിവുഡ് താരം നീതു ചന്ദ്ര. ഭാര്യയായാല്‍ മാസം 25 ലക്ഷം രൂപ ശമ്പളം നല്‍കാമായിരുന്നു എന്നായിരുന്നു വാഗ്ദാനമെന്ന് താരം ബോളിവുഡ് ഹങ്കാമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ഇപ്പോള്‍ തനിക്ക് അവസരങ്ങള്‍ ഒന്നും തന്നെ ലഭിക്കുന്നില്ലെന്നും എങ്ങനെ ജീവിക്കുമെന്ന ആശങ്കയിലാണെന്നും താരം കൂട്ടിചേര്‍ത്തു.


വിശാലിനൊപ്പം തീരാത്ത വിളയാട്ട് പുള്ളൈ പോലുള്ള പ്രമുഖ ചിത്രങ്ങളിലെ നായികയായിരുന്നു നീതു ചന്ദ്ര. തനിക്കിപ്പോള്‍ സിനിമകള്‍ പോലും കിട്ടുന്നില്ലെന്ന് നീതു ചന്ദ്ര പറയുന്നു. അതേസമയം നടിയുടെ പരാമര്‍ശങ്ങള്‍ ഇതിനോടകം വൈറലായി കഴിഞ്ഞു.

വിജയിച്ച താരത്തിന്റെ പരാജയപ്പെട്ട കഥയാണ് തന്റേത്. 13 ദേശീയ പുരസ്‌കാര ജേതാക്കള്‍ക്കൊപ്പം ജോലി ചെയ്തു. അതും വലിയ സിനിമകളില്‍. പക്ഷേ ഇപ്പോള്‍ ജോലിയൊന്നും ഇല്ല. നീതു ശരിയാവില്ലെന്ന് വളരെ പ്രശസ്തനായ ഒരു കാസ്റ്റിങ് ഡയറക്ടര്‍ ഓഡിഷന് ചെന്നപ്പോള്‍ മുഖത്തുനോക്കി പറഞ്ഞിട്ടുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
 
Other News in this category

 
 




 
Close Window