Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 11th May 2024
 
 
സിനിമ
  Add your Comment comment
യുകെയില്‍ നിന്ന് ഇറക്കുമതി ചെയ്ത നീല ബെന്‍സ് കാറില്‍ യഥാര്‍ഥ കുറുവച്ചന്‍ സിനിമയിലെ കുറുവച്ചനെ കാണാനെത്തി
Reporter
ഏറെ നിയമവിവാദങ്ങള്‍ക്കു ശേഷം തിയേറ്ററിലെത്തിയ ചിത്രമാണ് പൃഥ്വിരാജ് നായകനായ 'കടുവ' (ഷാജി കൈലാസിന്റെ മടങ്ങിവരവ് സിനിമയ്ക്കെതിരെ നിയമ നടപടി സ്വീകരിച്ചത് കഥയ്ക്ക് അവലംബിതമായ ജീവിതത്തിലെ കുറുവച്ചന്‍ ആയിരുന്നു. ഒടുവില്‍ കുറുവച്ചന്‍ കുര്യാച്ചനായി തിയേറ്ററുകളിലെത്തി. വിവാദങ്ങളുടെ മഞ്ഞുരുകുന്ന കാഴ്ചയാണ് കഴിഞ്ഞ ദിവസം ഈരാറ്റുപേട്ടയില്‍ കണ്ടത്. സാക്ഷാല്‍ കുറുവച്ചന്‍ കുടുംബവുമായി 'കടുവ'യെ കാണാനെത്തി (Pic: Poffactio, Biju Pulickakandam)
വന്നതോ രാജകീയമായി, UKയില്‍ നിന്നും നേരിട്ട് ഇറക്കുമതി ചെയ്ത ആ പഴയ നീല ബെന്‍സ് കാറില്‍.... ഈരാറ്റുപേട്ടയിലെത്തിയ കുറുവച്ചന്‍ ചേട്ടന് പഴയ ആ തിളപ്പ്... നേരേ Finch Bar ലേക്ക് കയറി ... ഒരു രണ്ടെണ്ണം വച്ചങ്ങനത്തി....! പിന്നെ പഴയ ആ ഊര്‍ജ്ജസ്വലതയോടെ ഹോട്ടലിന് നേരേ എതിര്‍ വശമുള്ള തിയറ്ററിലേക്ക്... (Pic: Biju Pulickakandam)



കുറുവച്ചന്റെ സിനിമാകാണലിനെക്കുറിച്ച് ബിജു പുളിക്കക്കണ്ടം ഫേസ്ബുക്ക് ചിത്രങ്ങളും കുറിപ്പും പോസ്റ്റ് ചെയ്തു. 'കുരുവിനാക്കുന്നേല്‍ കുറുവച്ചന്‍ ചേട്ടന്‍ 'കടുവ 'സിനിമ കാണാനായി ഇന്ന് ( 19-7-22, ചൊവ്വ) ഫസ്റ്റ് ഷോയ്ക്ക് ഈരാറ്റുപേട്ടയിലെ സൂര്യ തിയറ്റര്‍ സമുച്ചയത്തില്‍ എത്തിയപ്പോള്‍... തന്റെ ജീവിത കഥാസന്ദര്‍ഭങ്ങള്‍ തന്റെ അനുവാദം കൂടാതെ ചിത്രീകരിച്ചുവെന്ന വിവാദം സൃഷ്ടിച്ച സിനിമയാണ് കടുവ (തുടര്‍ന്ന് വായിക്കുക) (Pic: Biju Pulickakandam)

കുറുവച്ചന്‍ ചേട്ടന്റെ ദീര്‍ഘകാല സുഹൃത്തായ വക്കച്ചന്‍ പ്ലാത്തോട്ടത്തിന്റെതാണ് സൂര്യ തിയേറ്റര്‍. വക്കച്ചന്‍ ചേട്ടനും ഭാര്യയും കൂടി ഞാന്‍ മുഖാന്തിരം സ്‌നേഹപൂര്‍വ്വം ക്ഷണിച്ചതിനെ തുടര്‍ന്നാണ് കുറുവച്ചന്‍ ചേട്ടന്‍ ഭാര്യ മറിയമ്മ ചേച്ചിയുമൊത്ത് സിനിമ കാണാനായി സൂര്യ അറ്റ് മോസ് ഡോള്‍ബിയില്‍ എത്തിയത് (Pic: Biju Pulickakandam)
 
Other News in this category

 
 




 
Close Window