Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 11th May 2024
 
 
സിനിമ
  Add your Comment comment
നാഷനല്‍ ഫിലിം അവാര്‍ഡില്‍ തിളങ്ങിയത് മലയാള സിനിമ: അപര്‍ണ, ബിജുമേനോന്‍, നഞ്ചിയമ്മ, സച്ചി - പുരസ്‌കാര ജേതാക്കള്‍
Reporter
68ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച സംവിധായകനുള്ള പുരസ്‌കാരം 'അയ്യപ്പനും കോശിയും' എന്ന ചിത്രത്തിലൂടെ സച്ചി നേടി. മികച്ച നടനുള്ള പുരസ്‌കാരം സുര്യയും (സൂരറൈ പോട്ര്) അജയ് ദേവ്ഗണും (താനാജി; ദ അണ്‍സങ് വാരിയര്‍) പങ്കിട്ടു. സൂരറൈ പോട്ര് എന്ന സിനിമയിലെ പ്രകടനത്തിന് മികച്ച നടിയായി അപര്‍ണ ബാലമുരളിയും തെരഞ്ഞെടുക്കപ്പെട്ടു. ബിജു മേനോനാണ് മികച്ച സഹനടന്‍. മികച്ച മലയാള സിനിമയ്ക്കുള്ള പുരസ്‌കാരം തിങ്കളാഴ്ച നിശ്ചയത്തിനു ലഭിച്ചു. മികച്ച സംഘട്ടനസംവിധാനത്തിന് അയ്യപ്പനും കോശിയും പുരസ്‌കാരം നേടി. ചിത്രത്തിലൂടെ നഞ്ചിയമ്മ മികച്ച ഗായികയായി.

2020 ല്‍ പുറത്തിറങ്ങിയ 295 ഫീച്ചര്‍ സിനിമകളും 105 നോണ്‍ ഫീച്ചര്‍ സിനിമകളുമാണ് പുരസ്‌കാരത്തിനായി മത്സരിച്ചത്. നിര്‍മാതാവും സംവിധായകനുമായ വിപുല്‍ ഷാ ആയിരുന്നു ജൂറി ചെയര്‍മാന്‍. കേരളത്തില്‍ നിന്ന് വിജി തമ്പി ജൂറിയിലുണ്ട്. സിനിമാ സൗഹൃദ സംസ്ഥാനമായി മധ്യപ്രദേശ് തെരഞ്ഞെടുക്കപ്പെട്ടു. രജതകമലവും സര്‍ട്ടിഫിക്കറ്റുമാണ് പുരസ്‌കാരം. ഈ വിഭാ?ഗത്തില്‍ പ്രത്യേക പുരസ്‌കാരം ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ സ്വന്തമാക്കി. 2020ല്‍ സെന്‍സര്‍ ചെയ്ത ചിത്രങ്ങളാണ് അവാര്‍ഡിനായി പരിഗണിക്കുന്നത്.
പ്രധാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍:

മികച്ച ഫീച്ചര്‍ സിനിമ: സൂരരൈ പോട്ര്

മികച്ച സംവിധായകന്‍: സച്ചി (അയ്യപ്പനും കോശിയും)

മികച്ച നടന്‍: സൂര്യ (സൂരരൈ പോട്ര്) അജയ് ദേവഗണ്‍ (താനാജി ദ് അണ്‍സങ് വാരിയര്‍)

മികച്ച നടി: അപര്‍ണ ബാലമുരളി (സൂരരൈ പോട്ര്)

മികച്ച സഹനടന്‍: ബിജു മേനോന്‍ (അയ്യപ്പനും കോശിയും)

മികച്ച പിന്നണിഗായിക: നഞ്ചിയമ്മ (അയ്യപ്പനും കോശിയും)

മികച്ച തിരക്കഥ: ശാലിനി ഉഷ നായര്‍, സുധ കൊങ്കാര (സൂരരൈ പോട്ര്)

Also Read- 13 വര്‍ഷം; 12 ചിത്രം; സച്ചിദാനന്ദന്റെ സിനിമാക്കാലം

ജനപ്രിയ ചിത്രം: താനാജി ദ അണ്‍സങ് വാരിയര്‍ (സംവിധായകന്‍: ഓം റൗത്)

മികച്ച കുട്ടികളുടെ ചിത്രം: സുമി

സിനിമ പുതുമുഖ സംവിധായകന്‍: മഡോണേ അശ്വിന്‍ (മണ്ടേല)

മികച്ച സഹനടി: ലക്ഷ്മിപ്രിയ ചന്ദ്രമൗലി

മികച്ച പിന്നണിഗായകന്‍: രാഹുല്‍ ദേശ്പാണ്ഡെ

മികച്ച ഛായാഗ്രഹണം: സുപ്രതീം ബോല്‍ (അവിജാത്രിക്)

മികച്ച സംഭാഷണം: മഡോണെ അശ്വിന്‍ (മണ്ടേല)

മികച്ച എഡിറ്റിംഗ്: ശ്രീകര്‍ പ്രസാദ്

മികച്ച പ്രൊഡക്ഷന്‍ ഡിസൈന്‍: അനീസ് നാടോടി (കപ്പേള)

മികച്ച വസ്ത്രാലങ്കാരം: നചികേത് ബര്‍വേ, മഹേഷ് ഷെര്‍ല (താനാജി ദ് അണ്‍സങ് വാരിയര്‍)

മികച്ച ചമയം: ടിവി രാം ബാബു (നാട്യം)

മികച്ച സംഗീത സംവിധാനം: എസ് തമന്‍ (അല വൈകുന്ദാപുരമലു)

മികച്ച പശ്ചാത്തല സംഗീതം: ജി വി പ്രകാശ് കുമാര്‍ (സൂരരൈ പോട്ര്)

മികച്ച ഗാനരചന: മനോജ് മുന്‍താഷീര്‍
 
Other News in this category

 
 




 
Close Window