Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 12th May 2024
 
 
സിനിമ
  Add your Comment comment
തമിഴ്‌നാട്ടില്‍ ഏറ്റവും ഉയര്‍ന്ന ടാക്‌സ് അടയ്ക്കുന്നയാള്‍ രജനീകാന്ത്: ഇന്‍കം ടാക്‌സ് വകുപ്പ് സര്‍ട്ടിഫിക്കറ്റ് നല്‍കി ആദരിച്ചു
Reporter
തമിഴ്നാട്ടില്‍ ഏറ്റവും അധികം നികുതി അടയ്ക്കുന്ന വ്യക്തിയായി നടന്‍ രജനികാന്ത്. ഇന്‍കം ടാക്‌സ് ദിനത്തോട് അനുബന്ധിച്ച് ഇന്നലെ ചെന്നൈയില്‍ നടന്ന ചടങ്ങില്‍ ആദായനികുതി വകുപ്പ് സര്‍ട്ടിഫിക്കറ്റ് നല്‍കി ആദരിച്ചു. നടന് പകരം മകള്‍ ഐശ്വര്യ രജനികാന്താണ് സര്‍ട്ടിഫിക്കറ്റ് കൈപ്പറ്റിയത്. തെലങ്കാന ഗവര്‍ണര്‍ തമിഴിസൈ സൗന്ദരരാജന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.

ഐശ്വര്യ ആദരവിന്റെ സന്തോഷം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചു. 'ഉയര്‍ന്ന നികുതിദായകന്റെ മകള്‍ എന്നതില്‍ അഭിമാനിക്കുന്നു. അപ്പയെ ആദരിച്ചതിന് തമിഴ്നാട്ടിലെയും പുതുച്ചേരിയിലെയും ആദായനികുതി വകുപ്പിന് ഒരുപാട് നന്ദി', ഐശ്വര്യ ട്വീറ്റ് ചെയ്തു.
അതേസമയം,'ജയിലര്‍' ആണ് അണിയറയില്‍ ഒരുങ്ങുന്ന രജനികാന്ത് ചിത്രം. അനിരുദ്ധ് ആണ് സിനിമയ്ക്കായി സംഗീതം ഒരുക്കുന്നത്. നെല്‍സണ്‍ ദിലീപ്കുമാര്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ കന്നഡ നടന്‍ ശിവരാജ്കുമാറും ഒരു പ്രധാന വേഷത്തില്‍ എത്തുന്നു. ശിവകാര്‍ത്തികേയനും ചിമ്പുവും ചിത്രത്തിന്റെ ഭാഗമായേക്കുമെന്നും സൂചനകളുണ്ട്. 2023 ഏപ്രിലില്‍ സിനിമ തിയേറ്ററുകളില്‍ എത്തിക്കാനാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ സണ്‍ പിക്ചേഴ്സ് ലക്ഷ്യമിടുന്നത്. മുഴുനീള ആക്ഷന്‍ ചിത്രമായിരിക്കും ജയിലര്‍ എന്നാണ് റിപ്പോര്‍ട്ട്.
 
Other News in this category

 
 




 
Close Window