Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 12th May 2024
 
 
സിനിമ
  Add your Comment comment
ഞങ്ങള്‍ വിവാഹ മോചിതരായിട്ടില്ല; ഭര്‍ത്താവും ഞാനും 'അളിയാ- അളിയാ' കമ്പനിയാണ്: വീണാ നായര്‍
Reporter
വീണയും ഭര്‍ത്താവ് സ്വാതി സുരേഷും വേര്‍പിരിഞ്ഞെന്ന തരത്തില്‍ നിരവധി വാര്‍ത്തകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച വിവാഹ മോചന വാര്‍ത്തയില്‍ ആദ്യമായി പ്രതികരിച്ചിരിക്കുകയാണ് വീണ നായര്‍.


ഞങ്ങള്‍ വിവാഹ മോചിതരായിട്ടില്ല. കലോത്സവ വേദികളില്‍ വെച്ച് പരിചയപ്പെട്ടതാണ് ഇരുവരും. ഫേസ്ബുക്കിലൂടെയാണ് പിന്നീട് അടുത്തറിഞ്ഞതും പ്രണയിച്ചതും. ആദ്യകാഴ്ച്ചയില്‍ തന്നെ പ്രണയം തുറന്നു പറഞ്ഞവരാണ് എന്നും വീണ പറയുന്നു. അങ്ങനെ വിവാഹത്തിലേക്കും എത്തി. 2014ലായിരുന്നു വീണയുടെ വിവാഹം. ഇതുവരെ എല്ലാ കുടുംബങ്ങളിലും ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ മാത്രമേ ഉള്ളു എന്നും സോഷ്യല്‍ മീഡിയ ആണ് അത് വലുതാക്കിയതെന്നും ഒരുകോടി വേദിയില്‍ വീണ പങ്കുവയ്ക്കുന്നു.

മാത്രമല്ല, ഭര്‍ത്താവും താനും 'അളിയാ- അളിയാ' കമ്പനി ആണെന്ന് വീണ വ്യക്തമാക്കുന്നു. വിവാഹശേഷം അഭിനയം അവസാനിപ്പിക്കാം എന്ന് കരുതിയിരുന്നു. എന്നാല്‍ വെള്ളിമൂങ്ങയിലേക്ക് വിളിച്ചപ്പോള്‍ ചെയ്യാനായി പറഞ്ഞത് ഭര്‍ത്താവ് ആണെന്നും വീണ നായര്‍ പ്രതികരിച്ചു.


വിവാദങ്ങളോട് വളരെ നയപരമായ സമീപനമാണ് വീണയുടേത്. അപ്പുറത്ത് എന്താണെന്ന് അറിയാനുള്ള ആകാംക്ഷ എല്ലാവര്‍ക്കും ഉണ്ട്. അതിലൊന്നും എനിക്കാരെയും കുറ്റം പറയാനില്ല. കാരണം എന്റെ നല്ല സമയത്തും എന്റെ മോശം സമയത്തും അവര്‍ പ്രതികരിക്കുന്നുണ്ട്. ഞാന്‍ ഇപ്പോള്‍ ഇന്‍ഡസ്ട്രിയിലുണ്ടെന്ന് കൂടുതല്‍ ആളുകള്‍ അറിഞ്ഞില്ലേ, അത്രയും മതിയെന്നും വീണ പറഞ്ഞു.
 
Other News in this category

 
 




 
Close Window