Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 11th May 2024
 
 
സിനിമ
  Add your Comment comment
തമിഴ്നാട് റൈഫിള്‍ ഷൂട്ടിംഗ് ചാംപ്യന്‍ഷിപ്പില്‍ മെഡലുകള്‍ വാരിക്കൂട്ടി സൂപ്പര്‍താരം അജിത്
Reporter
ഷൂട്ടിംഗില്‍ മിടുക്കനായ അജിത്ത് ആറ് മെഡലുകളാണ് നേടിയത്. ഇതില്‍ നാല് സ്വര്‍ണവും രണ്ട് വെങ്കലവും ഉള്‍പ്പെടുന്നു. ത്രിച്ചിയില്‍ നടന്ന 47-ാം തമിഴ്നാട് റൈഫിള്‍ ഷൂട്ടിംഗ് ചാംപ്യന്‍ഷിപ്പിലാണ് താരത്തിന്റെ സുപ്രധാന നേട്ടം.


കഴിഞ്ഞ വര്‍ഷം ചെന്നൈയില്‍ നടന്ന ഷൂട്ടിംഗ് ചാംപ്യന്‍ഷിപ്പിലും ആറ് സ്വര്‍ണ മെഡലുകള്‍ അജിത്ത് സ്വന്തമാക്കിയിരുന്നു. 2019ല്‍ നടന്ന ഷൂട്ടിംഗ് ചാംപ്യന്‍ഷിപ്പില്‍ രണ്ടാം സ്ഥാനത്തായിരുന്നു അജിത്. തമിഴ്നാടിന്റെ വിവിധ ജില്ലകളില്‍ നിന്നായി 850ല്‍ അധികം മത്സരാര്‍ത്ഥികള്‍ പങ്കെടുത്ത ചാംപ്യന്‍ഷിപ്പിലായിരുന്നു അജിത്ത് ആറ് മെഡലുകള്‍ സ്വന്തമാക്കിയത്. 10 മീറ്റര്‍, 25 മീറ്റര്‍, 50 മീറ്റര്‍ പിസ്റ്റോള്‍ ഷൂട്ടിംഗ് വിഭാഗത്തിലായിരുന്നു താരത്തിന്റെ നേട്ടം.

മൂന്നു തവണ മികച്ച നടനുള്ള ഫിലിംഫെയര്‍ അവാര്‍ഡ് വാങ്ങിയ നടനാണ് അജിത്ത്. തൊണ്ണൂറുകളുടെ അവസാനത്തിലാണ് തമിഴിലെ പ്രശസ്തനായ നടനായി അദ്ദേഹം മാറിയത്. ഫോട്ടോഗ്രഫിയിലും ബൈക്ക് റേസുകളിലും താരം സജീവമാണ്. റൈഫിള്‍ ഷൂട്ടിംഗ് ചാമ്പ്യന്‍ഷിപ്പില്‍ നിന്നുള്ള അദ്ദേഹത്തിന്റെ ചിത്രവും വിഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.
 
Other News in this category

 
 




 
Close Window