Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 12th May 2024
 
 
സിനിമ
  Add your Comment comment
നയന്‍താരയുടെ വിവാഹ വിഡിയോ സിനിമ പോലെ: ആദ്യം ടീസര്‍ റിലീസ് ചെയ്യും: പുറത്തിറക്കുന്നത് നെറ്റ്ഫ്‌ളിക്‌സ്
reporter
അതിസുന്ദരിയായി വിവാഹവേഷത്തിലെ നയന്‍താരയുടെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. മഹാബലിപുരത്ത് സ്വകാര്യ റിസോര്‍ട്ടില്‍ സ്വപ്ന സമാനമായ വേദിയിലാണ് വിവാഹം നടന്നത്. വിവാഹത്തിന്റെ വിഡിയോ സംപ്രേഷണം നെറ്റ്ഫ്‌ലിക്‌സ് സ്വന്തമാക്കിയിരുന്നു. 'നയന്‍താര: ബിയോണ്ട് ദി ഫെയറിടെയില്‍' എന്ന പേരില്‍ വരാനിരിക്കുന്ന ഡോക്യുമെന്ററിയുടെ ടീസര്‍ നെറ്റ്ഫ്‌ലിക്‌സ് പുറത്തിറക്കി.

ഇരുവരുടെയും വിവാഹത്തെ ആസ്പദമാക്കിയാണ് ഡോക്യുമെന്ററി ഒരുക്കിയിരിക്കുന്നത്. ഇരുവരും പരസ്പരമുള്ള വിശ്വാസത്തെക്കുറിച്ചും അവരുടെ ബന്ധത്തെക്കുറിച്ചും പറയുന്ന ഭാഗം ടീസറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 'ഞാന്‍ ജോലിയില്‍ മാത്രം വിശ്വസിക്കുന്നു. എനിക്ക് ചുറ്റും ഇത്രയധികം സ്‌നേഹമുണ്ടെന്ന് അറിയുന്നതില്‍ തീര്‍ച്ചയായും സന്തോഷമുണ്ട്' എന്ന് നയന്‍താര ടീസറില്‍ പറയുന്നുണ്ട്.
 
Other News in this category

 
 




 
Close Window