Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 04th May 2024
 
 
സിനിമ
  Add your Comment comment
100 കോടി രൂപ മുടക്കിയ സിനിമ എട്ടു നിലയില്‍ പൊട്ടി: വാങ്ങിയ പ്രതിഫലം തിരികെ നല്‍കാന്‍ വിജയ്
reporter
വിജയ് ദേവരകൊണ്ടയുടെ ആദ്യ പാന്‍ ഇന്ത്യന്‍ ചിത്രം എന്ന പ്രത്യേകതയുമായി എത്തിയ ലൈഗര്‍ (Liger) തിയേറ്ററില്‍ പൂര്‍ണ പരാജയമായത് നിര്‍മാതാക്കള്‍ക്കും താരത്തിനും കനത്ത തിരിച്ചടിയാണുണ്ടാക്കിയത്.

ഏറെ വിജയ പ്രതീക്ഷയില്‍ പുറത്തിറങ്ങിയ ചിത്രത്തിന് ആദ്യ ദിനം മുതല്‍ മോശം പ്രതികരണമാണ് പ്രേക്ഷകരുടെ ഭാഗത്തു നിന്നും ലഭിച്ചത്. ഏകദേശം നൂറ് കോടി മുടക്കി നിര്‍മിച്ച ചിത്രം പുറത്തിറങ്ങി ആഴ്ച്ചകള്‍ക്കുള്ളില്‍ തിയേറ്ററില്‍ നിന്നും പിന്‍വാങ്ങിയിരിക്കുകയാണ്.

വന്‍ തുകയാണ് പ്രതിഫലമായി ദേവരകൊണ്ടയ്ക്ക് ലഭിച്ചിരുന്നത്. ഇതില്‍ ഭൂരിഭാഗം പണവും തിരികേ നല്‍കാനാണത്രേ താരത്തിന്റെ തീരുമാനം. ഇതിലൂടെ ചാര്‍മി കൗറിനുണ്ടായ നഷ്ടം ചെറിയ രീതിയിലെങ്കിലും തിരിച്ചു പിടിക്കാമെന്ന പ്രതീക്ഷയിലാണ് താരം

ആറ് കോടിയിലധികം രൂപ തിരികേ നല്‍കാനാണത്രേ ദേവരകൊണ്ടയുടെ തീരുമാനം. സിനിമയുടെ സംവിധായകന്‍ പുരി ജഗന്നാഥനും പണം തിരികേ നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്.

അതേസമയം, ലൈഗറിന്റെ പരാജയം ദേവരകൊണ്ടയുടെ അടുത്ത ചിത്രമായ ജനഗണമനയേയും ബാധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ലൈഗറിന് സമാനമായി പാന്‍ ഇന്ത്യന്‍ റിലീസായിരുന്നു ജനഗണമനയ്ക്കും പദ്ധതിയിട്ടിരുന്നത്.
 
Other News in this category

 
 




 
Close Window