Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 04th May 2024
 
 
സിനിമ
  Add your Comment comment
തിരുവോണത്തിനു മുന്‍പ് റിലിസാകുന്നത് 5 സിനിമകള്‍: ഒടിടി/ തിയെറ്റര്‍: ടിക്കറ്റ് ഉടന്‍ ബുക്ക് ചെയ്യണം
reporter
ഓണക്കാലത്തെ വരവേല്‍ക്കാന്‍ മലയാള സിനിമ ലോകം തയാറെടുത്ത് കഴിഞ്ഞു. വിവിധ ജോണറുകളിലുള്ള അഞ്ച് സിനിമകളാണ് ഓണം റിലീസായി സെപ്റ്റംബര്‍ ആദ്യവാരം തിയേറ്ററുകളിലെത്തുക. സൂപ്പര്‍ താര ചിത്രങ്ങള്‍ക്കൊപ്പം യുവ നടന്‍ സിജു വില്‍സണ്‍ നായകനാകുന്ന വിനയന്റെ ബിഗ് ബജറ്റ് ചിത്രം പത്തൊമ്പതാം നൂറ്റാണ്ടാണ് ഓണം റിലീസുകളിലെ ശ്രദ്ധാ കേന്ദ്രം. കോവിഡ് കാലത്തെ പ്രതിസന്ധിക്ക് ശേഷം തിയേറ്ററുകള്‍ വീണ്ടും ഈ ഓണക്കാലത്ത് സജീവമാകുമെന്ന പ്രതീക്ഷയിലാണ് തിയേറ്റര്‍ ഉടമകളും നിര്‍മ്മാതാക്കളും.

കുഞ്ചാക്കോ ബോബനും അരവിന്ദ് സ്വാമിയും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ചിത്രം 'ഒറ്റ്' സെപ്റ്റംബര്‍ 2ന് തിയേറ്ററുകളിലെത്തും. തീവണ്ടിയിലൂടെ ശ്രദ്ധേയനായ ഫെല്ലിനി ടിപി സംവിധാനം ചെയ്യുന്ന ചിത്രം ദി ഷോ പീപ്പിളിന്റെ ബാനറില്‍ സിനിമാ താരം ആര്യയും ഓഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ ഷാജി നടേശനും ചേര്‍ന്നാണ് നിര്‍മ്മിച്ചിരിക്കുന്നത്. 25 വര്‍ഷങ്ങള്‍ക്ക് ശേഷം അരവിന്ദ് സ്വാമി മലയാളത്തിലേക്കെത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ബോളിവുഡ് താരം ജാക്കി ഷ്റോഫ് ആണ് സിനിമയിലെ മറ്റൊരു പ്രധാനതാരം.തെലുങ്ക് താരം ഈഷ റെബ്ബയാണ് നായിക..

സംവിധായകനും നടനുമായ ബേസില്‍ ജോസഫ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പാല്‍തു ജാന്‍വര്‍ സെപ്റ്റംബര്‍ രണ്ടിന് തിയേറ്ററുകളിലെത്തും. കുമ്പളങ്ങി നൈറ്റ്സ്, ജോജി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഭാവന സ്റ്റുഡിയോസിന്റെ ബാനറില്‍ ദിലീഷ് പോത്തന്‍ , ശ്യാം പുഷ്‌ക്കരന്‍ , ഫഹദ് ഫാസില്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. നവാ?ഗതനായ സം?ഗീത് പി. രാജനാണ് പാല്‍തു ജാന്‍വര്‍ സംവിധാനം ചെയ്തിരിക്കുന്നത്. ഇന്ദ്രന്‍സ്, ജോണി ആന്റണി, ദിലീഷ് പോത്തന്‍, ഷമ്മി തിലകന്‍, ശ്രുതി സുരേഷ്, ജയകുറുപ്പ്, ആതിര ഹരികുമാര്‍, തങ്കം മോഹന്‍, സ്റ്റെഫി സണ്ണി, വിജയകുമാര്‍, കിരണ്‍ പീതാംബരന്‍, സിബി തോമസ്, ജോജി ജോണ്‍ എന്നിവര്‍ ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

പ്രേമം സിനിമയുടെ ഗംഭീര വിജയത്തിന് ശേഷം അല്‍ഫോന്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന 'ഗോള്‍ഡ്' സെപ്റ്റംബര്‍ 8ന് തിയേറ്ററുകളിലെത്തും. പൃഥ്വിരാജ് സുകുമാരനും നയന്‍താരയുമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ്, മാജിക് ഫ്രെയിംസ് എന്നിവയുടെ ബാനറില്‍ സുപ്രിയ മേനോന്‍, ലിസ്റ്റിന്‍ സ്റ്റീഫന്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. രാജേഷ് മുരുഗേശനാണ് സംഗീതം. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ്, മാജിക് ഫ്രെയിംസ് എന്നിവയുടെ ബാനറില്‍ സുപ്രിയ മേനോന്‍, ലിസ്റ്റിന്‍ സ്റ്റീഫന്‍ എന്നിങ്ങനെ വമ്പന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.

യുവനടന്‍ സിജു വില്‍സണെ നായകനാക്കി വിനയന്‍ അണിയിച്ചൊരുക്കുന്ന ബിഗ് ബജറ്റ് ചിത്രം പത്തൊമ്പതാം നൂറ്റാണ്ട് സെപ്റ്റംബര്‍ 8ന് റിലീസ് ചെയ്യും. നവോത്ഥാന നായകന്‍ ആറാട്ടുപുഴ വേലായുധ പണിക്കരെയാണ് സിജു വില്‍സണ്‍ അവതരിപ്പിക്കുന്നത്. ശ്രീഗോകുലം മൂവിസിന്റെ ബാനറില്‍ ഗോകുലം ?ഗോപാലനാണ് നിര്‍മ്മാണം. ലയാളം കൂടാതെ തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി ഭാഷകളില്‍ റിലീസു ചെയ്യുന്ന ചിത്രം 1800 കാലഘട്ടത്തിലെ സംഘര്‍ഷാത്മകമായ തിരുവിതാംകുര്‍ ചരിത്രമാണ് പറയുന്നത്. കയാദു ലോഹര്‍ ആണ് നായിക. അനൂപ് മേനോന്‍, ചെമ്പന്‍ വിനോദ്, സുദേവ് നായര്‍, ഗോകുലം ?ഗോപാലന്‍, ടിനിടോം , ഇന്ദ്രന്‍സ്, രാഘവന്‍, അലന്‍സിയര്‍, മുസ്തഫ, ജാഫര്‍ ഇടുക്കി എന്നിവരും പ്രധാന വേഷങ്ങളിലെത്തും.

ബിജു മേനോനെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ ശ്രീജിത്ത് എന്‍. സംവിധാനം ചെയ്യുന്ന 'ഒരു തെക്കന്‍ തല്ലു കേസ്' സെപ്റ്റംബര്‍ 8 ന് റിലീസ് ചെയ്യും. പദ്മപ്രിയ, റോഷന്‍ മാത്യു, നിമിഷ സജയന്‍ എന്നിവരാണ് മറ്റു പ്രമുഖ താരങ്ങള്‍.E4 എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ മുകേഷ് ആര്‍. മേത്ത, സി.വി. സാരഥി എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം മധു നീലകണ്ഠന്‍ നിര്‍വ്വഹിക്കുന്നു. എഴുത്തുകാരനും പത്ര പ്രവര്‍ത്തകനുമായ ജി.ആര്‍. ഇന്ദുഗോപന്റെ 'അമ്മിണി പിള്ള വെട്ടു കേസ്' എന്ന ചെറുകഥയെ ആസ്പദമാക്കി രാജേഷ് പിന്നാടന്‍ ആണ് സിനിമയുടെ തിരക്കഥയും സംഭാഷണവും എഴുതുന്നത്.
 
Other News in this category

 
 




 
Close Window