Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 29th Apr 2024
 
 
സിനിമ
  Add your Comment comment
പത്തൊമ്പതാം നൂറ്റാണ്ടിനെ വിജയിപ്പിക്കുമോ ഈ വിവാദം? 'വിനയന്‍ നട്ടെല്ലുള്ള സംവിധായകനെന്ന് തോന്നുന്നില്ലെന്ന് ബാലന്‍
reporter
സംവിധായകന്‍ വിനയനെതിരെ രൂക്ഷ വിമര്‍ശനവുമായി ഗായകന്‍ പന്തളം ബാലന്‍. 'വിനയന്‍ നട്ടെല്ലുള്ള സംവിധായകനെന്ന് എനിക്ക് തോന്നുന്നില്ലെന്ന് ഫേസ്ബുക്ക് പോസ്റ്റില്‍ പന്തളം ബാലന്‍ പറഞ്ഞു. 'ചാതുര്‍വര്‍ണ്യത്തിന്റെയും നങ്ങേലിയുടെയും കഥ പറയുന്ന അടിമത്തത്തിന്റെ കഥ പറയുന്ന ഈ സിനിമയില്‍ നിന്നും പിന്നോക്ക വിഭാഗത്തില്‍ ജനിച്ചു വളര്‍ന്ന 40 വര്‍ഷമായി സംഗീത രംഗത്ത് നില്‍ക്കുന്ന എന്നെപ്പോലെ ഒരു കലാകാരനെ ഒഴിവാക്കിയത് തീര്‍ത്തും ചോദ്യം ചെയ്യപ്പെടേണ്ടത് തന്നെയാണ്'- ഫേസ്ബുക്ക് പോസ്റ്റില്‍ പന്തളം ബാലന്‍ കുറിച്ചു.


പന്തളം ബാലന്റെ ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണരൂപം

19 - ആം നൂറ്റാണ്ട് എന്ന സിനിമയില്‍ നിന്നും ഡയറക്ടര്‍ വിനയന്‍ എന്റെ പാട്ട് ഒഴിവാക്കി. രണ്ടുവര്‍ഷമായി ഞാന്‍ കാത്തിരുന്നു. വീണ്ടും നിരാശ. ചാതുര്‍വര്‍ണ്യത്തിന്റെയും നങ്ങേലിയുടെയും കഥ പറയുന്ന അടിമത്തത്തിന്റെ കഥ പറയുന്ന ഈ സിനിമയില്‍ നിന്നും പിന്നോക്ക വിഭാഗത്തില്‍ ജനിച്ചു വളര്‍ന്ന 40 വര്‍ഷമായി സംഗീത രംഗത്ത് നില്‍ക്കുന്ന എന്നെപ്പോലെ ഒരു കലാകാരനെ ഒഴിവാക്കിയത് തീര്‍ത്തും ചോദ്യം ചെയ്യപ്പെടേണ്ടത് തന്നെയാണ്. ഈ സിനിമയുടെ സന്ദേശംതന്നെ എന്നെപ്പോലെയുള്ള കലാകാരന്മാരുടെയും സാധാരണക്കാരുടെയും ഉന്നമനത്തിനായി അവര്‍ക്ക് നീതി നേടി കൊടുക്കുന്നതിനു വേണ്ടിയുള്ള സിനിമയാണ്. പക്ഷേ എന്നോട് കാണിച്ച നീതികേട് എന്നെ ഇഷ്ടപ്പെടുന്ന എന്റെ ഗാനങ്ങള്‍ ഇഷ്ടപ്പെടുന്ന ഒരുപാട് പേര്‍ക്ക് വേദനയായി എന്നുള്ളതില്‍ യാതൊരു സംശയവുമില്ല. ചിലര്‍ കരഞ്ഞു. എന്ത് കാരണത്താല്‍ ഒഴിവാക്കി എന്നുള്ള ഒരു സ്റ്റേറ്റ്‌മെന്റ് വിനയന്‍ എന്ന ഡയറക്ടര്‍ കൊടുക്കണമായിരുന്നു. ജനങ്ങളോട് അത് വിശദീകരണമായിരുന്നു.

40 വര്‍ഷമായിട്ട് സംഗീത രംഗത്ത് പ്രവര്‍ത്തിക്കുന്ന ഒരു കലാകാരനാണ് ഞാന്‍. പുതിയൊരു ഗായകനെ വിളിച്ചിട്ട് പാട്ടില്ല എന്ന് പറയുന്നതുപോലെ അല്ല. എനിക്ക് എന്റേതായ അഡ്രസ്സ് ഒരിടം ഞാന്‍ കേരളത്തില്‍ പാടി ഉണ്ടാക്കിയിട്ടുണ്ട്. അതിനു വെറും പുല്ലുവിലയാണ് ഡയറക്ടര്‍ കല്‍പ്പിച്ചത്. ഇത് തികച്ചും നിരുത്തരവാദപരമാണ് ചോദ്യം ചെയ്യപ്പെടേണ്ടതാണ് സമൂഹം. പലരും എന്നോട് പറയാറുണ്ട് അവസരം തരാമെന്ന്. ഞാന്‍ ആരുടെ അവസരങ്ങള്‍ ചോദിച്ചു പോകാറില്ല. ഈ പടത്തില്‍ പാടണമെന്ന് വിനയന്‍ സാര്‍ തന്നെയാണ് ആദ്യമായി എന്നെ വിളിച്ചത്. കൊറോണയുടെ ഭീകര സമയത്ത് ഏതാണ്ട് രണ്ട് വര്‍ഷം മുമ്പ് ഞാന്‍ പാടിയ ഗാനമാണിത്.
 
Other News in this category

 
 




 
Close Window