Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 29th Apr 2024
 
 
സിനിമ
  Add your Comment comment
സിനിമാ യാത്രകളുടെ കഥയുമായി ലാല്‍ജോസിന്റെ പുസ്തകം: ദിലീപിന്റെ തുടക്കകാലവും വിശദീകരിച്ച് ലാല്‍ജോസ്
reporter
സംവിധായകന്‍ ലാല്‍ജോസിന്റെ സിനിമാജീവിതം പുസ്തകമായി പുറത്തിറങ്ങിയിരിക്കുന്നു. ലാല്‍ ജോസിന്റെ ഭൂപടങ്ങള്‍ എന്നാണ് പുസ്‌കത്തിന്റെ പേര്. ഇരുനൂറു പേജുള്ള പുസ്തകത്തില്‍ ലാല്‍ജോസിന്റെ യാത്രകളെ കുറിച്ചാണ് പറയുന്നത്. അതേസമയം തുടക്കക്കാരനായി സിനിമയില്‍ എത്തിയ ദിലീപിന്റെ കണ്ണീര്‍ക്കഥകള്‍ ലാല്‍ജോസ് ഈ പുസ്തകത്തിലൂടെ വിശദീകരിക്കുന്നുണ്ട്. മനോരമ ബുക്‌സാണ് ലാല്‍ജോസിന്റെ ഭൂപടങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുള്ളത്.
ജീവിതത്തെ കുറിച്ച് ദിലീപിന്റെ സ്വപ്‌നങ്ങളും ദിലീപ് എന്ന നടന്റെ തുടക്കകാലവും കഷ്ടപ്പാടുകളും അത്രമേല്‍ കഷ്ടപ്പാടുകള്‍ നിറഞ്ഞതായിരുന്നു എന്നു ലാല്‍ജോസ് പറയുന്നു. മഞ്ജു വാര്യരും ദിലീപുമായുള്ള പ്രണയത്തിന്റെ ആദ്യ നാളുകളും ലാല്‍ജോസ് എഴുതിയിട്ടുണ്ട്. കാവ്യ മാധവന്‍ തന്റെ സിനിമയില്‍ ആദ്യമായി എത്തിയ സന്ദര്‍ഭങ്ങളും സ്വാഭാവികമായ സാഹചര്യങ്ങളിലൂടെ ലാല്‍ജോസ് അവതരിപ്പിക്കുന്നു. ലാല്‍ ജോസിന്റെ കഴിവില്ലായ്മയെ കുറിച്ച് മമ്മൂട്ടിക്ക് ആരോ ഒരാള്‍ ഊമക്കത്ത് എഴുതിയെന്നും ആ കത്ത് മമ്മൂട്ടിയുടെ ഭാര്യയാണ് ലാല്‍ ജോസിനെ കാണിച്ചതെന്നും ഈ പുസ്തകത്തില്‍ ലാല്‍ജോസ് എഴുതിയിട്ടുണ്ട്.
ഇതിനിടെ, സംവിധായകന്‍ വിനയന്‍ പുതിയതായി സംവിധാനം ചെയ്ത പത്തൊന്‍പതാം നൂറ്റാണ്ട് റിലീസായപ്പോള്‍ ദിലീപിനെതിരേ നടത്തിയ പരാമര്‍ശങ്ങള്‍ വാര്‍ത്താ പ്രാധാന്യം നേടി. ഒരിടവേളക്ക് ശേഷം മലയാള സിനിമയില്‍ ശക്തമായ തിരിച്ചുരവ് നടത്തിയിരിക്കുകയാണ് സംവിധായകന്‍ വിനയന്‍. തിരുവോണ ദിവസം തിയറ്ററുകളിലെത്തിയ പത്തൊന്‍പതാം നൂറ്റാണ്ട് എന്ന ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. സിജു വില്‍സണാണ് പ്രധാന കഥാപാത്രത്തെ അവതിരിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി സിനിമാമേഖലയില്‍ നിന്ന് നേരിട്ട വിലക്കിനെ മറികടന്നാണ് വിനയന്‍ പുതിയ ചിത്രവുമായി എത്തിയത്. ഇപ്പോഴിതാ നടന്‍ ദിലീപുമായി തനിക്കുണ്ടായ പ്രശ്‌നത്തെക്കുറിച്ച് വെളിപ്പെടുത്തുകയാണ് വിനയന്‍. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സംവിധായകന്റെ തുറന്നുപറച്ചില്‍.
അതേസമയം, ദിലീപും ഭാര്യ കാവ്യ മാധവനും മൂത്തമകള്‍ മീനാക്ഷിയും ഇളയ മകള്‍ മഹാലക്ഷ്മിയുമൊത്തുള്ള ഓണാഘോഷത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ നെറ്റ് വര്‍ക്കുകളില്‍ പോസ്റ്റ് ചെയതത് വൈറലായി. കസവുസാരി ഉടുത്ത കാവ്യയ്ക്കും മീനാക്ഷിക്കുമൊപ്പം പട്ടു പാവാട അണിഞ്ഞു നില്‍ക്കുന്ന മഹാലക്ഷ്മിയാണ് ഈ ചിത്രങ്ങളിലെ പ്രധാന ആകര്‍ഷണം. മഹാലക്ഷ്മിയെ ഒക്കത്തെടുത്ത് ഉമ്മ നല്‍കുന്ന ചിത്രവും മീനാക്ഷി പോസ്റ്റ് ചെയ്തിട്ടുണ്ട്.
ഇതിനിടെ, അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ തിരക്കിലാണ് ദിലീപ്. തെന്നിന്ത്യന്‍ താരം തമന്നയാണ് ഈ ചിത്രത്തിലെ നായിക. ഉദയകൃഷ്ണയാണ് ഈ ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. റാഫി-ദിലീപ് കൂട്ടുകെട്ടില്‍ വോയിസ് ഓഫ് സത്യനാഥന്‍ എന്ന ചിത്രവും പണിപ്പുരയിലാണ്. ഇതില്‍ ജോജു ജോര്‍ജ്ജും പ്രധാന വേഷത്തിലെത്തുന്നുണ്ട്.
 
Other News in this category

 
 




 
Close Window