Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 29th Apr 2024
 
 
സിനിമ
  Add your Comment comment
സല്‍മാന്‍ ഖാന്റെ ജീവന് ഭീഷണിയെന്ന് മുംബൈ പൊലീസ്: 3 മാസത്തിനിടെ രണ്ട് തവണ വധിക്കാന്‍ ശ്രമം നടത്തി
reporter
ബോളിവുഡ് താരം സല്‍മാന്‍ഖാന്റെ ജീവന് ഭീഷണിയുള്ളതായി മുംബൈ പോലീസ്. കഴിഞ്ഞ മൂന്നു മാസത്തിനിടെ രണ്ടുതവണ വധശ്രമം ഉണ്ടായതായാണ് വിവരം. ഇതേ തുടര്‍ന്ന് സല്‍മാന്‍ഖാന്റെ സുരക്ഷ വര്‍ധിപ്പിച്ചു.


അധോലോക നേതാവ് ലോറന്‍സ് ബിഷ്‌ണോയുടെ സംഘമാണ് സല്‍മാന്‍ ഖാനെ വധിക്കാന്‍ പദ്ധതിയിട്ടത്. മുംബൈ പന്‍വേലിലെ സല്‍മാന്‍ ഖാന്റെ ഫാം ഹൗസിന് സമീപത്തുവെച്ച് കൊല നടത്താനായിരുന്നു പദ്ധതിയെന്ന് പൊലീസ് പറയുന്നു.

ഈ വര്‍ഷം ജൂണിന് സല്‍മാന്‍ ഖാന് വധഭീഷമി സന്ദേശം ലഭിച്ചിരുന്നു. ഗായകന്‍ സിദ്ദു മൂസ് വാലയുടെ ഗതി വരുമെന്നായിരുന്നു സന്ദേശത്തിലുണ്ടായിരുന്നത്. സല്‍മാന്‍ ഖാനും പിതാവ് സലിം ഖാനുമായിരുന്നു വധഭീഷണി.


പഞ്ചാബ് പോലീസ് പറയുന്നതനുസരിച്ച്, സിദ്ധു മൂസ് വാല വെടിയേറ്റ് കൊല്ലപ്പെടുന്നതിന് മുമ്പ് സല്‍മാന്‍ ഖാനെ കൊല്ലാന്‍ ലോറന്‍സ് ബിഷ്ണോയി സംഘം പ്ലാന്‍ ബി തയ്യാറാക്കിയിരുന്നു. ഗോള്‍ഡി ബ്രാറും ഇന്ത്യ-നേപ്പാള്‍ അതിര്‍ത്തിയില്‍ നിന്ന് അടുത്തിടെ അറസ്റ്റിലായ ലോറന്‍സ് നിഷ്നോയ് സംഘത്തിന്റെ ഷൂട്ടര്‍ കപില്‍ പണ്ഡിറ്റുമായിരുന്നു ഈ പദ്ധതിക്ക് നേതൃത്വം നല്‍കിയത്.

ഇതിനായി കപില്‍ പണ്ഡിറ്റ്, സന്തോഷ് ജാദവ്, ദീപക് മുണ്ടിയും മറ്റ് രണ്ട് ഷൂട്ടര്‍മാരും മുംബൈയിലെ വാസെ ഏരിയയിലെ പന്‍വേലില്‍ ഒരു മുറി വാടകയ്ക്ക് എടുത്തിരുന്നു. സല്‍മാന്‍ ഖാന്റെ പന്‍വേലിലുള്ള ഫാം ഹൗസിന് സമീപത്തായിരുന്നു ഇത്. അക്രമി സംഘത്തിലെ ഒരാള്‍ സല്‍മാന്‍ ഖാന്റെ ഫാം ഹൗസിലേക്കുള്ള വഴിയിലെ വീട്ടില്‍ ഒന്നര മാസത്തോളം വാടകയ്ക്കെടുത്ത് താമസിച്ചിരുന്നു.
 
Other News in this category

 
 




 
Close Window