കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പാണ് സകുടുംബം ഓണം ആഘോഷിച്ച ചിത്രങ്ങള്‍ സൗഭാഗ്യ വെങ്കിടേഷ് (Sowbhagya Venkitesh) ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. മുത്തശ്ശി സുബലക്ഷ്മി, അമ്മ താരാ കല്യാണ്‍ (Thara Kalyan), ഭര്‍ത്താവ് അര്ജുന് സോമശേഖരന്‍, മകള്‍ സുദര്‍ശന എന്നിവര്‍ക്കൊപ്പമുള്ള ചിത്രങ്ങളാണ് ഇന്‍സ്റ്റയില്‍ പ്രത്യക്ഷപ്പെട്ടത്. എന്നാല്‍ ഓണം കഴിഞ്ഞതും അമ്മയ്ക്ക് ഒരു സര്‍ജറി നടന്ന വിവരമാണ് സൗഭാഗ്യയുടെ പോസ്റ്റില്‍
കൊച്ചുമകള്‍ സുദര്‍ശനയെ കയ്യിലെടുത്ത് പുഞ്ചിരിക്കുന്ന താരാ കല്യാണ്‍ ആണ് ചിത്രത്തില്‍. സെപ്റ്റംബര്‍ 14നാണ് പോസ്റ്റ്. ഓപ്പറേഷന് തിയേറ്ററിലേക്കുള്ള ഗൗണ്‍ ധരിച്ച താരാ കല്യാണ്‍ ആണ് ഫോട്ടോയില്‍. ഒപ്പം സൗഭാഗ്യ ഒരു കുറിപ്പും ചേര്‍ത്തിട്ടുണ്ട്. 'എനിക്കൊരു വലിയ കുടുംബമുണ്ട്... ഒരിക്കല്‍ പോലുംനേരിട്ട് കണ്ടിട്ടിട്ടിലാത്ത എത്രയോ ആളുകള്‍.
നിങ്ങളെന്നേ സ്നേഹിക്കുന്നുണ്ട്, എന്നെ മാത്രമല്ല എന്റെ കുടുംബത്തെയും. നിങ്ങള്‍ അമ്മക്ക് വേണ്ടി പ്രാര്‍ത്ഥിക്കും എന്നുറപ്പുണ്ട്. നിങ്ങളുടെ പ്രാര്‍ത്ഥനയുടെ ശക്തി ഞങ്ങള്‍ക്ക് തുണയായുണ്ടാവട്ടെ... സൗഭാഗ്യ കുറിച്ചു. ഒട്ടേറെപ്പേര്‍ താരാ കല്യാണിന് വേണ്ടി പ്രാര്‍ത്ഥനയുമായി കമന്റ് സെക്ഷനിലുണ്ട് |