Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 07th May 2024
 
 
സിനിമ
  Add your Comment comment
പ്രഭു ദേവ ചിട്ടപ്പെടുത്തിയ നൃത്തരംഗത്തില്‍ ആടിത്തകര്‍ത്ത് മഞ്ജു വാര്യര്‍
reporter
മഞ്ജു വാര്യരുടെ ജന്മദിനത്തില്‍ പുറത്തിറങ്ങിയ ഒരു സോംഗ് ടീസര്‍ ഏവരും കണ്ടിരിക്കും. പുതിയ ചിത്രം ആയിഷയില്‍ (Ayisha) പ്രഭു ദേവ ചിട്ടപ്പെടുത്തി മഞ്ജു ആടിത്തകര്‍ത്ത ഗാനമാണത്. ഈ ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ പുറത്തുവന്നിരിക്കുന്നു. പ്രഭു- മഞ്ജു കൂട്ടുകെട്ടിലെ ചില നൃത്ത ശകലങ്ങളും ചേര്‍ത്താണ് വീഡിയോയുടെ അവതരണം. നവാഗതനായ ആമിര്‍ പള്ളിക്കാല്‍ ആണ് സംവിധാനം.

ബി.കെ. ഹരിനാരായണന്‍ എഴുതിയ വരികള്‍ക്ക് എം. ജയചന്ദ്രന്‍ ഈണം പകര്‍ന്ന് അഹി അജയന്‍ ആലപിച്ച 'കണ്ണിലെ കണ്ണിലെ' എന്ന ഗാനമാണിത്.

അറബിയിലും മലയാളത്തിലുമായി ഒരുപിടി ഗാനങ്ങള്‍ കൊണ്ട് സമ്പന്നമാണ് ഈ ചിത്രം. അതില്‍ രണ്ട് പാട്ടുകള്‍ പാടിയിരിക്കുന്നത് ശ്രേയാ ഘോഷാല്‍ ആണ്. എം. ജയചന്ദ്രന്റെ സംഗീത സംവിധാനത്തില്‍ അറബിയിലും മലയാളത്തിലുമായുള്ള ഗാനങ്ങള്‍ ഉടന്‍ സരിഗമയിലൂടെ റിലീസ് ചെയ്യും.

പ്രേതം ഭവനം എന്ന് വിശേഷിപ്പിക്കുന്ന അല്‍ ഖസ് അല്‍ ഗാഖിദ് എന്ന നാലു നില കൊട്ടാരമാണ് ആയിഷയുടെ പ്രധാന ലോക്കേഷന്‍. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് റാസല്‍ ഖൈമയില്‍ ചിത്രീകരിക്കുന്ന മലയാള സിനിമയാണിത്. മലയാളത്തിലും അറബിയിലും നിര്‍മ്മിക്കുന്ന ഈ ചിത്രത്തിനു വേണ്ടി ടൈറ്റില്‍ കഥാപാത്രമായ ആയിഷയ്ക്കു വേണ്ടി മഞ്ജു വാര്യര്‍ അറബി ഭാഷയും പഠിച്ചു.

മലയാളത്തിന് പുറമെ ഇംഗ്ലീഷിലും അറബിയിലും പുറത്തിങ്ങുന്ന 'ആയിഷ', തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ, തുടങ്ങിയ ഇന്ത്യന്‍ ഭാഷകളിലും അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിന്റെ രചന ആഷിഫ് കക്കോടി നിര്‍വ്വഹിക്കുന്നു.

മഞ്ജു വാര്യര്‍ക്കു പുറമെ 'ക്ലാസ്സ്‌മേറ്റ്‌സ് ' ഫെയിം രാധിക, സജ്ന, പൂര്‍ണിമ, ലത്തീഫ (ടുണീഷ്യ), സലാമ (യു.എ.ഇ.), ജെന്നിഫര്‍ (ഫിലിപ്പൈന്‍സ്), സറഫീന (നൈജീരിയ), സുമയ്യ (യമന്‍), ഇസ്ലാം (സിറിയ) തുടങ്ങിയ വിദേശ താരങ്ങളും അണിനിരക്കുന്നു.
 
Other News in this category

 
 




 
Close Window