Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 03rd May 2024
 
 
സിനിമ
  Add your Comment comment
50 കോടിയുടെ ഫ്‌ളാറ്റുകള്‍ വാങ്ങിക്കൂട്ടുന്നു ഹിന്ദി സിനിമാ താരങ്ങള്‍: ബോളിവുഡില്‍ കോവിഡ് പ്രതിസന്ധി തീര്‍ന്നു
reporter
റണ്‍വീര്‍ സിംഗ്, ദീപിക പദുകോണ്‍, മാധുരി ദീക്ഷിത് എന്നിവര്‍ മുംബൈയില്‍ വീടുകള്‍ വാങ്ങിയതായി വാര്‍ത്ത. കോടികള്‍ മുടക്കി വീടു വാങ്ങുന്നത് കോവിഡ് പ്രതിസന്ധി കഴിഞ്ഞ ശേഷമാണ്. ഇവരെ കൂടാതെ സംവിധായകന്‍ വിവേക് അഗ്‌നിഹോത്രിയും കോടികള്‍ വില വരുന്ന ആഢംബര ഭവനം മുംബൈയില്‍ വാങ്ങിയിട്ടുണ്ട്.

48 കോടിയുടെ ഫ്‌ലാറ്റാണ് മാധുരി ദീക്ഷിത് വാങ്ങിയത്. ഇന്ത്യാബുള്‍സ് ബ്ലൂ പ്രൊജക്ടിന്റെ മുംബൈയിലെ ലോവര്‍ പാരലല്‍ ഏരിയയിലാണ് മാധുരിയുടെ പുതിയ വീട്. കെട്ടിടത്തിലെ 58,59 നിലകളാണ് താരം വാങ്ങിയത്.

പുതിയ ഫ്‌ലാറ്റിന്റെ രജിസ്‌ട്രേഷനായി 2.4 കോടി രൂപയാണ് സ്റ്റാമ്പ് ഡ്യൂട്ടിയായി നല്‍കിയത്. മഹാരാഷ്ട്ര സര്‍ക്കാരിന്റെ പുതിയ നിയമം അനുസരിച്ച് സ്ത്രീകള്‍ക്ക് സ്റ്റാമ്പ് ഡ്യൂട്ടിയില്‍ ഒരു ശതമാനം കിഴിവുണ്ട്.

ഏഴ് പാര്‍ക്കിങ് സ്ലോട്ടുകളാണ് താരത്തിന്റെ പുതിയ വീടിനുള്ളത്. 90,000 സ്വകയര്‍ഫീറ്റ് വിസ്തീര്‍ണത്തിലാണ് ഫ്‌ലാറ്റ്. ഈ വര്‍ഷത്തെ ഏറ്റവും വലിയ ഡീലുകളിലൊന്നാണ് മാധുരിയുട*!*!*!െ വീട്.

ഈ വര്‍ഷം ജുലൈയിലാണ് റണ്‍വീര്‍ സിംഗും പിതാവ് ജഗ്ജീത് സുന്ദര്‍സിംഗ് ബാവ്‌നാനിയും ചേര്‍ന്ന് 119 കോടിയുടെ അപാര്‍ട്‌മെന്റ് മുംബൈയില്‍ വാങ്ങിയത്. ഇവരുടെ ഉടമസ്ഥതയിലുള്ള ഓഹ് ഫൈവ് മീഡിയ വര്‍ക്‌സിന് വേണ്ടിയായിരുന്നു അപാര്‍ട്‌മെന്റ് വാങ്ങിയത്.

മുംബൈ ജുഹുവില്‍ 44 കോടിയുടെ ഫ്‌ലാറ്റ് നടന്‍ രാജ്കുമാര്‍ റാവു വാങ്ങിയ വാര്‍ത്തയും അടുത്തിടെ വന്നിരുന്നു. നടി ജാന്‍വി കപൂറില്‍ നിന്നാണ് രാജ്കുമാര്‍ ഈ ഫ്‌ലാറ്റ് വാങ്ങിയത്.
 
Other News in this category

 
 




 
Close Window