വിഘ്നേഷ് ശിവന് തന്നെയാണ് ഈ സന്തോഷവാര്‍ത്ത സമൂഹമാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചത്. ഇരുവരും കുട്ടികളുടെ പാദങ്ങളില്‍ ചുംബിക്കുന്ന മനോഹരമായ ചിത്രത്തിനൊപ്പം നയനും ഞാനും അച്ഛനും അമ്മയും ആയെന്നും ഞങ്ങള്‍ക്ക് രണ്ട് ഇരട്ടക്കുട്ടികള്‍ പിറന്നുവെന്നും വിഘ്നേഷ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
വാടക ഗര്‍ഭധാരണത്തിന് നയന്‍സ് ശ്രമിക്കുന്നു എന്നു ഗോസിപ്പുകള്‍ വളരെ മുന്‍പേ പുറത്തുവന്നിരുന്നു. അന്ന് അതിന് സ്ഥിരീകരണം ലഭിച്ചില്ല. നയന്‍താരയും വിഗ്നേഷ് ശിവനും ഹണിമൂണ്‍ ആഘോഷിച്ച ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. അതിന് ശേഷം ഇരുവരും വെക്കേഷന് വേണ്ടിയും വിദേശ യാത്ര നടത്തി. |