Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 03rd May 2024
 
 
സിനിമ
  Add your Comment comment
ഇന്റര്‍വ്യൂവിനിടെ മോശമായി പെരുമാറിയ കേസില്‍ അവതാരകയും ശ്രീനാഥ് ഭാസിയും ഒത്തുതീര്‍പ്പിലെത്തി: ഹൈക്കോടതി കേസ് റദ്ദാക്കി
reporter
അഭിമുഖത്തിനിടെ അവതാരകയെ നടന്‍ ശ്രീനാഥ് ഭാസി അധിക്ഷേപിച്ചതുമായി ബന്ധപ്പെട്ട കേസ് ഹൈക്കോടതി റദ്ദാക്കി. പരാതിക്കാരിയുമായി ഒത്തുതീര്‍പ്പ് ഉണ്ടായതിനെ തുടര്‍ന്നാണ് നടപടി. ശ്രീനാഥ് ഭാസി മാപ്പുപറഞ്ഞ സാഹചര്യത്തില്‍ കേസുമായി മുന്നോട്ടുപോകാന്‍ താത്പര്യമില്ലെന്ന് അവതാരക വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ശ്രീനാഥ് ഭാസി ഹൈക്കോടതിയില്‍ അപേക്ഷ നല്‍കുകയായിരുന്നു.

സെപ്റ്റംബര്‍ 21ന് കൊച്ചിയിലെ ഒരു ഹോട്ടലില്‍ സിനിമാ പ്രമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തിനിടെ തന്നെ അധിക്ഷേപിച്ചെന്ന് ചൂണ്ടിക്കാട്ടി അവതാരക നല്‍കിയ പരാതിയില്‍ മരട് പൊലീസ് കേസ് രജിസ്റ്റര്‍ചെയ്തിരുന്നു. 23ന് ശ്രീനാഥ് ഭാസിയെ അറസ്റ്റുചെയ്ത് ജാമ്യത്തില്‍ വിട്ടുകയായിരുന്നു. തുടര്‍ന്ന് സിനിമാ നിര്‍മാതാക്കളുടെ സംഘടന വിഷയത്തില്‍ ഇടപെടുകയും ഇരുവരെയും വിളിച്ചുവരുത്തി ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു. പിന്നാലെ ശ്രീനാഥ് ഭാസിക്ക് വിലക്കും ഏര്‍പ്പെടുത്തിയിരുന്നു. ശ്രീനാഥ് ഭാസിക്ക് ഏര്‍പ്പെടുത്തിയ വിലക്ക് നിര്‍മാതാക്കളുടെ സംഘടന പിന്‍വലിച്ചിട്ടില്ല. ശ്രീനാഥ് ഭാസിക്ക് എതിരെ മറ്റ് ചിലരും പരാതി നല്‍കിയിരുന്നു എന്നും അതിനാല്‍ വിലക്ക് അച്ചടക്ക നടപടിയാണ് എന്നുമാണ് നിര്‍മാതാക്കളുടെ സംഘടന അവകാശപ്പെടുന്നത്.
 
Other News in this category

 
 




 
Close Window