Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 29th Apr 2024
 
 
സിനിമ
  Add your Comment comment
മലയാള സിനിമയിലെ പ്രശസ്ത കലാസംവിധായകന്‍ ആര്‍ട്ടിസ്റ്റ് കിത്തോ അന്തരിച്ചു
Text by: Reporter
കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കുറ്റിക്കാട്ട് പൈലിയുടേയും വെറോണിയുടേയും മകനായി കൊച്ചിയിലാണ് കിത്തോയുടെ ജനനം. 30ലേറെ സിനിമകള്‍ക്ക് കലാസംവിധാനം നിര്‍വഹിച്ചിട്ടുണ്ട്. 'ഉണ്ണിക്കൃഷ്ണന്റെ ആദ്യ ക്രിസ്മസ്' എന്ന സിനിമയുടെ നിര്‍മാതാവാണ്.

കിത്തോയുടെ വരകള്‍ ശ്രദ്ധേയമായതിനേത്തുടര്‍ന്ന് മറ്റ് പ്രമുഖ മാധ്യമങ്ങളിലും ആനുകാലികങ്ങളുമൊക്കെ ഇദ്ദേഹം വരച്ച ചിത്രങ്ങള്‍ സ്ഥിരമായിത്തുടങ്ങി. സിനിമാ മാഗസിനുകളിലൂടെ സിനിമാ പരിചയങ്ങളുമുണ്ടായി. ജേസി, ഐ.വി. ശശി എന്നീ സംവിധായകരുടെ ചിത്രങ്ങളിലൂടെ സിനിമാമേഖലയില്‍ സജീവമായ കിത്തോയുടെ പരസ്യങ്ങള്‍ പിന്നീട് മലയാള ചലച്ചിത്രലോകത്ത് ട്രെന്‍ഡ് സെറ്ററുകളായി.

പില്‍ക്കാലത്ത് സിനിമാ മേഖലയില്‍ നിന്ന് പിന്‍വാങ്ങിയ കിത്തോ ആത്മീയ ജീവിതത്തിലേക്കും ബൈബിള്‍ സംബന്ധിയായ പുസ്തകങ്ങളിലെ ഇല്ലസ്‌ട്രേഷനുകളിലേക്കും തിരിഞ്ഞു. കൊച്ചിയില്‍ 'കിത്തോസ് ആര്‍ട്ട്' എന്ന സ്ഥാപനം ഇളയ മകന്‍ കമല്‍ കിത്തോക്കൊപ്പം നടത്തിയിരുന്നു. ഭാര്യ ലില്ലി, മൂത്ത മകന്‍ അനില്‍.
 
Other News in this category

 
 




 
Close Window