പുതിയ ചിത്രത്തില്‍ മോഹന്‍ലാലുമായി സഹകരിക്കുന്നതില്‍ സന്തോഷമെന്ന് സംവിധായകന് ലിജോ ജോസ് പെല്ലിശ്ശേരി. 'മേരി ആന്‍ഡ് ജോണ്‍ ക്രീയേറ്റീവ്, മാക്സ് ലാബ്സ്, സെഞ്ച്വറി ഫിലിംസ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ലാലേട്ടന് സിനിമയാണ് അടുത്തതായി സംവിധാനം ചെയ്യുന്നത് എന്ന സന്തോഷ വര്‍ത്തമാനം അറിയിച്ചുകൊള്ളട്ടെ. എല്ലാവര്ക്കും സ്നേഹം. സന്തോഷം. സമാധാനം,' ലിജോ ജോസ് ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. മോഹന്‍ലാല്‍, ഷിബു ബേബി ജോണ്‍, മറ്റു അണിയറക്കാര്‍ എന്നിവര്‍ക്കൊപ്പമുള്ള ചിത്രവും ചേര്‍ത്താണ് പോസ്റ്റ്.
പുതിയ സിനിമയുടെ വിശേഷം മോഹന്‍ലാല്‍ തന്റെ ഔദ്യോഗിക ഹാന്‍ഡിലില്‍ ട്വീറ്റ് ചെയ്തിട്ടുമുണ്ട്. |