Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 29th Apr 2024
 
 
സിനിമ
  Add your Comment comment
തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ച് കങ്കണ: സ്വാഗതം ചെയ്ത് ബിജെപി
Text by: Reporter
തെരഞ്ഞെടുപ്പിലേക്ക് മത്സരിക്കാനുള്ള താത്പര്യം പ്രകടിപ്പിച്ച ബോളിവുഡ് താരം കങ്കണ റണൗട്ടിനെ സ്വാഗതം ചെയ്ത് ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ. ഇതോടെ 2024 ല്‍ നടക്കാനിരിക്കുന്ന ലോകസഭാ തെരഞ്ഞെടുപ്പില്‍ നടി മത്സരിച്ചേക്കുമെന്ന പ്രചരണവും ശക്തമായി.

ബിജെപി ടിക്കറ്റില്‍ ഹിമാചലില്‍ നിന്ന് താരം മത്സരിച്ചേക്കുമെന്നാണ് സൂചന. ഹിമാചല്‍ പ്രദേശിലെ ജനങ്ങളെ സേവിക്കാന്‍ ആഗ്രഹിക്കുന്നുണ്ട്. സര്‍ക്കാരിന്റെ തന്റെ പങ്കാളിത്തം ആവശ്യമാണെന്ന് തോന്നുകയാണെങ്കില്‍ എല്ലാവിധത്തിലുള്ള സഹകരണത്തിനും തയ്യാറാണ്.

ഹിമാചലിലെ ജനങ്ങള്‍ ഇതിനായി തനിക്ക് അവസരം നല്‍കുകയാണെങ്കില്‍ അത് വലിയ ബഹുമതിയായിരിക്കുമെന്നും ആജ് തക്ക് സംഘടിപ്പിച്ച ഇവന്റില്‍ കങ്കണ പറഞ്ഞു.

ഇതിനു പിന്നാലെയാണ് ബിജെപി പ്രസിഡന്റ് ജെപി നദ്ദ നടിയെ പാര്‍ട്ടിയിലേക്ക് സ്വാഗം ചെയ്തത്. കങ്കണയെ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കുന്ന കാര്യം കൂടിയാലോചനകള്‍ക്കു ശേഷം തീരുമാനിക്കുമെന്നും ജെപി നദ്ദ പറഞ്ഞു.
കങ്കണയ്ക്ക് പാര്‍ട്ടിയിലേക്ക് സ്വാഗതം. ബിജെപിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ താത്പര്യമുള്ള എല്ലാവര്‍ക്കും ഇടമുള്ള പാര്‍ട്ടിയാണ് തങ്ങളുടേത്. പക്ഷേ, തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ തനിക്കു മാത്രമായി തീരുമാനമെടുക്കാനാകില്ല.
 
Other News in this category

 
 




 
Close Window