Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 29th Apr 2024
 
 
സിനിമ
  Add your Comment comment
പിറന്നാള്‍ ആശംസകളുമായി ഷാരുഖ് ഖാന്റെ വീടിനു ചുറ്റും ആരാധകരുടെ കടല്‍
Text by: Reporter
ബോളിവുഡിന്റെ ബാദ്ഷാ ഷാരൂഖ് ഖാന്റെ അമ്പത്തിയേഴാം പിറന്നാളായിരുന്നു ഇന്നലെ. തുടര്‍ച്ചയായി ചിത്രങ്ങള്‍ പരാജയപ്പെടുമ്പോഴും ആരാധകര്‍ക്ക് അവരുടെ പ്രിയതാരത്തോടുള്ള ഇഷ്ടത്തിന് ഒരു കുറവും വന്നിട്ടില്ല എന്നതിന്റെ തെളിവായിരുന്നു മുംബൈയിലെ ബാന്ദ്രയിലുള്ള താരത്തിന്റെ വസതിയായ 'മന്നത്തി'ന് മുന്‍പില്‍ തടിച്ചു കൂടിയ വന്‍ ജനാവലി. പിറന്നാള്‍ ദിനത്തില്‍ ആരാധകരെ കാണാറുള്ള പതിവ് ഇത്തവണയും ഷാരൂഖ് ഖാന്‍ തെറ്റിച്ചില്ല.
ആരാധകരെ കാണാനായി മന്നത്തിന് മുന്‍പില്‍ സ്ഥാപിച്ചിട്ടുള്ള ബാല്‍ക്കണിയിലെത്തി താരം പ്രിയപ്പെട്ടവരെ അഭിവാദ്യം ചെയ്തു. പിറന്നാള്‍ ആശംസകള്‍ അറിയിച്ച് വീട്ടിലെത്തിയ ആരാധകര്‍ക്ക് നന്ദി പറഞ്ഞുകൊണ്ട് കിങ് ഖാന്‍ പങ്കുവെച്ച വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.
സ്‌നേഹത്തിന്റെ കടല്‍. അവിടെ ഉണ്ടായിരുന്നതിനും ഈ ദിവസം വളരെ മനോഹരമാക്കിയതിനും നന്ദി. എല്ലാവരോടും സ്‌നേഹം മാത്രം എന്നുമാണ് ഷാരൂഖ് ഖാന്‍ എഴുതിയത്. ആരാധകര്‍ക്കൊപ്പമുള്ള സെല്‍ഫി ഫോട്ടോ കഴിഞ്ഞ ദിവസം തന്നെ ഷാരൂഖ് പങ്കുവെച്ചിരുന്നു.
 
Other News in this category

 
 




 
Close Window