Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 29th Apr 2024
 
 
സിനിമ
  Add your Comment comment
യുവ നിര്‍മാതാവ് വിശാഖ് സുബ്രഹ്‌മണ്യം വിവാഹിതനായി; വധു അദ്വൈത
Text by: Reporter
സംരംഭകയായ അദ്വൈത ശ്രീകാന്താണ് വധു. മെറിലാന്‍ഡ് ഫിലിം സ്റ്റുഡിയോയായ സ്ഥാപകനായ പി സുബ്രഹ്‌മണ്യത്തിന്റെ കൊച്ചുമകനാണ് വിശാഖ് സുബ്രഹ്‌മണ്യം. തിരുവനന്തപുരം ശ്രീകുമാര്‍, ശ്രീവിശാഖ്, ന്യൂ തീയറ്ററുകളുടെ ഉടമയായ എസ് മുരുഗന്റെയും സുജ മുരുഗന്റെയും മകനാണ് വിശാഖ്. 2019ല്‍ പുറത്തിറങ്ങിയ ലവ് ആക്ഷന്‍ ഡ്രാമ എന്ന ചിത്രം നിര്‍മിച്ചുകൊണ്ടായിരുന്നു വിശാഖ് നിര്‍മാണരംഗത്തേക്ക് എത്തിയത്. മെറിലാന്‍ഡ് സിനിമാസിന്റെ ബാനറില്‍ ഹൃദയം നിര്‍മിച്ചതും വിശാഖ് തന്നെ.

തിരുവനന്തപുരത്തു ബ്ലെന്‍ഡ് റെസ്റ്റോബാര്‍ നടത്തുകയാണ് വധു അദ്വൈത ശ്രീകാന്ത്. എസ്എഫ്എസ് ഹോംസ് എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ കെ ശ്രീകാന്തിന്റെയും രമ ശ്രീകാന്തിന്റെയും മകളാണ്. ഞായറാഴ്ചയാണ് ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞത്.
 
Other News in this category

 
 




 
Close Window