Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 29th Apr 2024
 
 
സിനിമ
  Add your Comment comment
ഹിന്ദി സിനിമയാണ് കേരള സ്റ്റോറി: കേരളത്തിലെ 32,000 സ്ത്രീകളെ മതംമാറ്റി ഐഎസ് ഭീകര സംഘടനയില്‍ ചേര്‍ത്തതായി പ്രചാരണം
Text by: Reporter
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ബുര്‍ഖ ധരിച്ച ഒരു സ്ത്രീയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്. ഐസിസ് തീവ്രവാദത്തെ തുടര്‍ന്ന് അഫ്ഗാനിസ്ഥാനില്‍ ജയിലില്‍ കഴിഞ്ഞ ഹിന്ദു സ്ത്രീയാണെന്ന് അവകാശപ്പെട്ട് നിരവധി പേര്‍ സോഷ്യല്‍ മീഡിയയില്‍ ഈ വീഡിയോ വ്യാപകമായി ഷെയര്‍ ചെയ്തിട്ടുണ്ട്.

'കേരള സ്റ്റോറി' (Kerala Story) എന്ന ഹിന്ദി സിനിമയുടെ ടീസര്‍ രംഗമാണിത്. കേരളത്തില്‍ നിന്നും 32,000 സ്ത്രീകളെ മതംമാറ്റി ഐ.എസില്‍ എത്തിച്ചു എന്ന് വീഡിയോയില്‍ പരാമര്‍ശമുണ്ട്. ഇതിനെതിരെ മാധ്യമപ്രവര്‍ത്തകനായ ബി.ആര്‍. അരവിന്ദാക്ഷന്‍ സെന്‍സര്‍ ബോര്‍ഡില്‍ പരാതി നല്‍കി. സിനിമ നിരോധിക്കണമെന്നും ആവശ്യമുണ്ട്. വ്യാജവിവരങ്ങള്‍ യാഥാര്‍ഥ്യമെന്ന തരത്തില്‍ ചിത്രം അവതരിപ്പിക്കുന്നു എന്നാണ് പരാതി.

'എന്റെ പേര് ശാലിനി ഉണ്ണികൃഷ്ണന്‍. മനുഷ്യരാശിയെ സേവിക്കാന്‍ ഒരു നഴ്‌സാകാന്‍ ഞാന്‍ ആഗ്രഹിച്ചു. ഇന്ന് ഞാന്‍ ഫാത്തിമ ബാ. അഫ്ഗാനിസ്ഥാന്‍ ജയിലില്‍ കഴിയുന്ന ഐസിസ് ഭീകവാദി. ഞാന്‍ തനിച്ചല്ല. എന്നെപ്പോലെ 32,000 സ്ത്രീകളെ ഇതിനകം മതപരിവര്‍ത്തനം ചെയ്യപ്പെടുകയും, സിറിയയിലെയും യമനിലെയും മരുഭൂമികളില്‍ അടക്കം ചെയ്യപ്പെടുകയും ചെയ്തിട്ടുണ്ട്., എന്ന് വീഡിയോയിലെ യുവതി പറയുന്നു.
 
Other News in this category

 
 




 
Close Window