Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 29th Apr 2024
 
 
സിനിമ
  Add your Comment comment
പടച്ചോനെ ഇങ്ങള് കാത്തോളീ - നായകന്‍ ശ്രീനാഥ് ഭാസി, ട്രെയിലര്‍ ഇറങ്ങി
Text by: Reporter
ശ്രീനാഥ് ഭാസിയെ നായകനാക്കി ബിജിത്ത് ബാല സംവിധാനം ചെയ്യുന്ന പടച്ചോനെ ഇങ്ങള് കാത്തോളീ ട്രെയിലര്‍ ശ്രദ്ധനേടുന്നു. തിയറ്ററുകളില്‍ കൂട്ടച്ചിരി മുഴങ്ങുമെന്ന ഉറപ്പ് ട്രെയിലറില്‍ തന്നെ കാണാം. ചിത്രം നവംബര്‍ 11ന് തിയറ്ററുകളിലെത്തും. ഇടതുപക്ഷ നേതാവായി ശ്രീനാഥ് ഭാസി പ്രത്യക്ഷപ്പെടുന്നു. ആന്‍ ശീതളാണ് നായിക. ടൈനി ഹാന്‍ഡ്‌സ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജോസ്‌കുട്ടി മഠത്തില്‍, രഞ്ജിത്ത് മണംബ്രക്കാട്ട് എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തിന് പ്രദീപ് കുമാര്‍ കാവുംതറയാണ് തിരക്കഥ രചിച്ചിരിക്കുന്നത്.

ഗ്രാമീണ പശ്ചാത്തലത്തില്‍ നര്‍മ്മത്തിനൊപ്പം സംഗീതത്തിനും പ്രണയത്തിനും പ്രാധാന്യം നല്‍കി ഒരുക്കിയ ചിത്രത്തില്‍ ഗ്രേസ് ആന്റണി, രസ്‌ന പവിത്രന്‍, അലെന്‍സിയര്‍, ജോണി ആന്റണി, മാമുക്കോയ, ഹരീഷ് കണാരന്‍, ദിനേശ് പ്രഭാകര്‍, ശ്രുതി ലക്ഷ്മി, നിര്‍മല്‍ പാലാഴി, വിജിലേഷ്, നിര്‍മാതാക്കളില്‍ ഒരാളായ രഞ്ജിത്ത് മണമ്പ്രക്കാട്ട്, നാഥാനിയേല്‍ മഠത്തില്‍ ഉണ്ണി ചെറുവത്തൂര്‍, രഞ്ജിത്ത് കണ്‍കോല്‍, എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. അതിഥി വേഷത്തില്‍ സണ്ണി വെയ്ന്‍ എത്തുന്നു. ചിത്രം മുഴുനീള എന്റര്‍ടെയ്‌നറാണ്.

 
Other News in this category

 
 




 
Close Window