Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 29th Apr 2024
 
 
സിനിമ
  Add your Comment comment
മരിക്കാന്‍ കിടക്കുകയല്ല; അത്തരം വാര്‍ത്തകള്‍ ഒഴിവാക്കണം - സാമന്തയുടെ അഭ്യര്‍ഥന
Text by News TEAM UKMALAYALAM PATHRAM
താനിപ്പോള്‍ മരിക്കാന്‍ കിടക്കുകയല്ലെന്നും അത്തരത്തിലുള്ള വാര്‍ത്തകള്‍ ഒഴിവാക്കണമെന്നും തെന്നിന്ത്യന്‍ സൂപ്പര്‍ താരം സാമന്ത. കടന്നു പോയിക്കൊണ്ടിരിക്കുന്ന രോഗാവസ്ഥയെക്കുറിച്ചുള്ള മാധ്യമ റിപ്പോര്‍ട്ടുകളില്‍ പ്രതികരിച്ച് തെന്നിന്ത്യന്‍ സൂപ്പര്‍ താരം സാമന്ത. ഒരടിപോലും മുന്നോട്ടു നടക്കാന്‍ പറ്റാത്ത സ്ഥിതിയിലായിരുന്നുവെന്നും ഇപ്പോള്‍ ഏറെ മെച്ചപ്പെട്ടിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.
തന്റെ പുതിയ ചിത്രം 'യശോദ'യെ കുറിച്ച് സംസാരിക്കുകയായിരുന്നു അവര്‍. ''ചില ദിവസങ്ങള്‍ മോശമായിരിക്കും. ചിലപ്പോള്‍ നല്ലതുമായിരിക്കും. ഒരടി മുന്നോട്ടുവയ്ക്കാന്‍ പോലും ആകില്ലെന്ന് തോന്നിയ സമയമുണ്ടായിരുന്നു. എന്നാല്‍, തിരിഞ്ഞുനോക്കുമ്പോള്‍ അത്ഭുതം തോന്നുകയാണ്. എത്രയോ മുന്നോട്ടുപോയി. ഞാനൊരു പോരാളിയാണ്.'' താനിപ്പോള്‍ അപകടകരമായ സ്ഥിതിയിലല്ലെന്നും സാമന്ത വ്യക്തമാക്കി.
 
Other News in this category

 
 




 
Close Window