Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 07th May 2024
 
 
സിനിമ
  Add your Comment comment
'ഭാരത സര്‍ക്കസിന്റെ'ഒഫീഷ്യല്‍ ട്രെയ്ലര്‍ പുറത്തിറങ്ങി: പ്രധാന നടന്‍ ഷൈന്‍ ടോം
Text by TEAM UKMALAYALAM PATHRAM
നടനും സംവിധായകനുമായ സോഹന്‍ സീനുലാല്‍ സംവിധാനം ചെയ്യുന്ന 'ഭാരത സര്‍ക്കസിന്റെ'ഒഫീഷ്യല്‍ ട്രെയ്ലര്‍ പുറത്തിറങ്ങി. ഷൈന്‍ ടോം ചാക്കോ (Shine Tom Chacko), ബിനു പപ്പു , സംവിധായകന്‍ എം.എ. നിഷാദ് എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. തൊട്ടാല്‍ പൊള്ളുന്ന ഒരു പ്രമേയവുമായാണ് ഭാരത സര്‍ക്കസ് എത്തുന്നത്. നേരത്തെ പി.എന്‍.ആര്‍. കുറുപ്പ് എഴുതി ബിജിബാല്‍ സംഗീതം നല്‍കി പുരുഷോത്തമന്‍ കടവന്ത്ര പാടിയ പാട്ട് കേരളത്തില്‍ വലിയ ചര്‍ച്ചയായി മാറിയിരുന്നു. അത്‌പോലെ തന്നെ സിനിമയും കേരളത്തില്‍ വലിയ ചര്‍ച്ചയായി മാറിയേക്കാം എന്ന സൂചനയാണ് ട്രെയ്ലര്‍ നല്‍കുന്നത്.

ബെസ്റ്റ് വേ എന്റര്‍ടൈയ്ന്‍മെന്റിന്റെ ബാനറില്‍ അനൂജ് ഷാജി നിര്‍മ്മിക്കുന്ന 'ഭാരത സര്‍ക്കസിന്റെ' കഥയും തിരക്കഥയും സംഭാഷണവും മുഹാദ് വെമ്പായത്തിന്റേതാണ്. സുധീര്‍ കരമന, ജാഫര്‍ ഇടുക്കി, പ്രജോദ് കലാഭവന്‍, സുനില്‍ സുഖദ, ജയകൃഷ്ണന്‍, സാജു നവോദയ (പാഷാണം ഷാജി), ആരാധ്യ ആന്‍, മേഘാ തോമസ്സ്, ആഭിജ, ദിവ്യാ നായര്‍, മീരാ നായര്‍, സരിത കുക്ക, അനു നായര്‍, ജോളി ചിറയത്ത്, ലാലി പി.എം. തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കള്‍.
 
Other News in this category

 
 




 
Close Window