Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 07th May 2024
 
 
സിനിമ
  Add your Comment comment
നിതീഷ് തിവാരി ഒരുക്കുന്ന രാമായണത്തില്‍ സീതയാകുന്നത് സായി പല്ലവി
Text by TEAM UKMALAYALAM PATHRAM
ഇപ്പോള്‍ വീണ്ടും നിതീഷ് തിവാരിയുടെ രാമായണം വാര്‍ത്തകളില്‍ ഇടംപിടിക്കുകയാണ്. തെന്നിന്ത്യന്‍ താരം സായ് പല്ലവി ഈ ചിത്രത്തിലൂടെ ബോളിവുഡില്‍ അരങ്ങേറുമെന്നാണ് വാര്‍ത്തകള്‍. സീതയുടെ വേഷത്തിലാകും സായ് പല്ലവി എത്തുക.

രാമായണത്തെ ആസ്പദമാക്കി ഒരുപിടി ചിത്രങ്ങളാണ് ബോളിവുഡില്‍ അടുത്തിടെ പ്രഖ്യാപിക്കപ്പെട്ടത്. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത് പ്രഭാസും സെയ്ഫ് അലി ഖാനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഓം റൗട്ട് ചിത്രം ആദിപുരുഷ് ആയിരുന്നു. രാമനായി പ്രഭാസും രാവണനായി സെയ്ഫ് അലി ഖാനും എത്തുന്ന ചിത്രത്തില്‍ സീതയുടെ വേഷം അവതരിപ്പിക്കുന്നത് കൃതി സനോന്‍ ആണ്.

അടുത്തിടെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസര്‍ മോശം വിഎഫ്എക്‌സിന്റെ പേരില്‍ വലിയ വിമര്‍ശനങ്ങളും നേരിട്ടിരുന്നു. എന്നാല്‍ ആദിപുരുഷിന് മുമ്പ് ബോളിവുഡില്‍ മറ്റൊരു രാമായണം സിനിമ പ്രഖ്യാപിക്കപ്പെട്ടിരുന്നു. 2019 ല്‍ സംവിധായകന്‍ നിതീഷ് തിവാരിയാണ് ബിഗ് ബജറ്റ് ചിത്രം പ്രഖ്യാപിച്ചത്. ഇതിനു ശേഷമാണ് ഇതേ പ്രമേയത്തില്‍ മറ്റു പല ചിത്രങ്ങളും പ്രഖ്യാപിച്ചത്.

നിതീഷ് തിവാരിയുടെ രാമയണത്തില്‍ ഋത്വിക് റോഷന്‍, റണ്‍ബീര്‍ കപൂര്‍ എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തുമെന്നായിരുന്നു വാര്‍ത്തകളുണ്ടായിരുന്നത്. ചിത്രം പ്രഖ്യാപിച്ച് മൂന്ന് വര്‍ഷം പിന്നിടുമ്പോഴേക്കും ഇതിനെ കുറിച്ച് പിന്നീട് വാര്‍ത്തകളുണ്ടായില്ല. ദീപിക പദുകോണ്‍ സീതയുടെ വേഷത്തില്‍ എത്തുമെന്നായിരുന്നു അന്ന് പുറത്തുവന്ന വാര്‍ത്തകള്‍.
 
Other News in this category

 
 




 
Close Window