Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 02nd May 2024
 
 
സിനിമ
  Add your Comment comment
സ്റ്റൈല്‍ മന്നന്‍ രജനീകാന്തിന് 72 വയസ്സ്: ആഘോഷവുമായി ആരാധകര്‍; നാടെങ്ങും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍
Text by TEAM UKMALAYALAM PATHRAM
ഇന്ത്യന്‍ സിനിമ സൂപ്പര്‍സ്റ്റാര്‍ രജനികാന്തിന് ഇന്ന് 72ാം പിറന്നാള്‍. താരത്തിന് ആശംസയുമായി ആരാധകരും സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും എത്തിയിട്ടുണ്ട്. പിറന്നാള്‍ ആശംസകള്‍ തലൈവര്‍ എന്ന് നടനും മരുമകനുമായ ധനുഷ് കുറിച്ചു.

'പിറന്നാള്‍ ആശംസകള്‍ സൂപ്പര്‍സ്റ്റാര്‍ രജനികാന്ത് സാര്‍! നിങ്ങള്‍ ബെസ്റ്റ് ആണ്, ഞങ്ങളെ പ്രചോദിപ്പിക്കുന്നത് തുടരൂ' എന്നാണ് ദുല്‍ഖര്‍ ട്വീറ്റ് ചെയ്തത്. ഇക്കുറി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കാണ് മുന്‍തൂക്കം നല്‍കുന്നത്. തമിഴ്‌നാട്ടിലെ വിവിധ ജില്ലകളിലായി വൈദ്യപരിശോധനയും രക്തദാനക്യാമ്പുകളും സംഘടിപ്പിക്കും. കൂടാതെ ചെന്നൈയിലെ പോയസ് ഗാര്‍ഡനിലെ വസതിയില്‍വച്ച് ആരാധകരുമായി കൂടിക്കാഴ്ച നടത്തും.
1975 ല്‍ പുറത്തിറങ്ങിയ അപൂര്‍വരാഗങ്ങള്‍ എന്ന ചിത്രത്തിലൂടെയാണ് രജനി വെളളിത്തിരയില്‍ എത്തിയത്. തുടക്കത്തില്‍ വില്ലന്‍ വേഷത്തില്‍ തിളങ്ങിയ നടന്‍ പിന്നീട് ഇന്ത്യന്‍ സിനിമയുടെ പ്രധാന മുഖമായി മാറുകയായിരുന്നു.72ാം വയസിലും സിനിമയില്‍ സജീവമാണ് രജനികാന്ത്. നെല്‍സന്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്യുന്ന ജയിലര്‍ ആണ് നടന്റെ ഏറ്റവും പുതിയ ചിത്രം.
 
Other News in this category

 
 




 
Close Window