Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 02nd May 2024
 
 
സിനിമ
  Add your Comment comment
അത്തരം പരാമര്‍ശം ഇനി ഉണ്ടാകില്ല: ജൂഡ് ആന്റണിയെ കുറിച്ച് നടത്തിയ പരാമര്‍ശത്തില്‍ മമ്മൂട്ടി ഖേദം പ്രകടിപ്പിച്ചു
Text by TEAM UKMALAYALAM PATHRAM
കഴിഞ്ഞ ദിവസം '2018' എന്ന സിനിമയുടെ ട്രൈലര്‍ ലോഞ്ചിനോട് അനുബന്ധിച്ചു നടന്ന ചടങ്ങില്‍ സംവിധായകന്‍ ജൂഡ് ആന്റണിയെ കുറിച്ച് നടത്തിയ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് നടന്‍ മമ്മൂട്ടി. സംവിധായകന്‍ ജൂഡ് ആന്റണി ജോസഫിന് മുടി ഇല്ലെന്നേയുള്ളു ബുദ്ധിയുണ്ട് എന്ന താരത്തിന്റെ പരാമര്‍ശത്തില്‍ എതിര്‍പ്പുമായി നിരവധിപേര്‍ രംഗത്തെത്തിയതിന് പിന്നാലെയാണ് വിഷയത്തില്‍ മമ്മൂട്ടി ഖേദം പ്രകടിപ്പിച്ചത്. ജൂഡ് ആന്റണിയെ പ്രകീര്‍ത്തിക്കുന്ന ആവേശത്തില്‍ ഉപയോഗിച്ച വാക്കുകള്‍ ചിലരെ അലോസരപ്പെടുത്തിയതില്‍ എനിക്കുള്ള ഖേദം പ്രകടിപ്പിക്കുന്നതോടൊപ്പം ഇങ്ങനെയുള്ള പ്രയോഗങ്ങള്‍ ആവര്‍ത്തിക്കാതിരിക്കുവാന്‍ മേലില്‍ ശ്രദ്ധിക്കുമെന്ന് ഉറപ്പു തരുന്നുവെന്ന് മമ്മൂട്ടി വ്യക്തിമാക്കി. വിഷയം കൃത്യമായി ഓര്‍മ്മിപ്പിച്ച എല്ലാവര്‍ക്കും നന്ദി രേഖപ്പെടുത്താനും താരം മറന്നില്ല.

മമ്മൂട്ടി ബോഡി ഷെയ്മിങ് നടത്തിയെന്ന് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ഉടലെടുത്തതോടെ പ്രതികരണവുമായി ജുഡ് ആന്റണി തന്നെ രംഗത്തെത്തിയിരുന്നു. തനിക്കോ തന്റെ കുടുംബത്തിനോ ഇല്ലാത്ത വിഷമം ഉള്ളവര്‍ മമ്മൂട്ടിയെ ചൊറിയാന്‍ നില്‍ക്കാതെ തന്റെ മുടി കൊഴിയാന്‍ കാരണക്കാരായ വിവിധ ഷാംപൂ കമ്പനികള്‍ക്കെതിരെ ശബ്ദം ഉയര്‍ത്തുവാനാണ് ജൂഡ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസം 2018 എന്ന ജൂഡിന്റെ ചിത്രത്തിന്റെ ടീസര്‍ ലോഞ്ചിങ്ങിനിടെയാണ് മമ്മൂട്ടി സംവിധായകന്റെ മുടിയെ കുറിച്ച് പറയുന്നത്. ജുഡിന് തലയില്‍ മുടി ഇല്ലെന്നേയുള്ളു ബുദ്ധിയുണ്ടെന്നാണ് ടീസര്‍ ലോഞ്ചിങ്ങിനിടെ മമ്മൂട്ടി പറഞ്ഞത്. ഇത് പിന്നീട് മലയാളത്തിന്റെ മെഗാ സ്റ്റാര്‍ ബോഡി ഷെയ്മിങ് നടത്തിയെന്ന് പറഞ്ഞു കൊണ്ട് നിരവധി പേര്‍ കമന്റുകള്‍ രേഖപ്പെടുത്തി. ഇതിന് പിന്നാലെയാണ് മമ്മൂട്ടി വിഷയത്തില്‍ ഖേദം പ്രകടിപ്പച്ചത്.
 
Other News in this category

 
 




 
Close Window