Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 07th May 2024
 
 
സിനിമ
  Add your Comment comment
ഞെട്ടിക്കുംവിധം വണ്ണം കുറച്ച് നിവിന്‍പോളി: കോവിഡ് ലോക്ഡൗണിനു ശേഷം പുറത്തു വന്ന പുത്തന്‍ ഫോട്ടോ വൈറല്‍
Text by TEAM UKMALAYALAM PATHRAM
കേവലം മൂന്നു മാസത്തിനകമാണ് നിവിന്‍ ഞെട്ടിക്കുന്ന രൂപമാറ്റം കൈവരിച്ചത്. 'പടവെട്ട്' സിനിമയുടെ സക്‌സസ് സെലിബ്രേഷന്‍ നടന്നത് 2022 ഒക്ടോബര്‍ മാസത്തിലാണ്.
2018ല്‍ 'ഹേ ജൂഡ്' എന്ന സിനിമയ്ക്കായി നിവിന് ശരീരഭാരം വര്‍ധിപ്പിക്കേണ്ടതായി വന്നു. അതിനു ശേഷം മാറ്റമുണ്ടായെങ്കിലും തീര്‍ത്തും പഴയ രൂപത്തിലേക്കുള്ള നിവിനെ കാണാന്‍ ആരാധകര്‍ക്ക് വീണ്ടും വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടി വന്നു.
നിവിന്റെ അപ്പോഴത്തെ ശരീരഭാഷയ്ക്ക് ഇണങ്ങുന്ന തരത്തില്‍ കൂടിയാണ് പടവെട്ട് സിനിമയിലെ നായക കഥാപാത്രത്തിന്റെ ആവിഷ്‌കാരം. എന്നാല്‍, സിനിമയിലെ രവിയെ പോലെത്തന്നെ ജീവിതത്തില്‍ വമ്പന്‍ മാറ്റങ്ങളോടെ വന്ന് നിവിന്‍ ഞെട്ടിച്ചിരിക്കുകയാണ് ഏവരെയും

ലോക്ക്ഡൗണ്‍ നാളുകള്‍ പിന്നിട്ട് വലിയ ഇടവേളയ്ക്കു ശേഷമാണ് നടന്‍ നിവിന്‍ പോളിയുടെ (Nivin Pauly) ചിത്രങ്ങള്‍ തിയേറ്ററിലെത്തിയത്. 'ലവ്, ആക്ഷന്‍, ഡ്രാമ', 'മൂത്തോന്‍' സിനിമകള്‍ക്ക് ശേഷം 'മഹാവീര്യര്‍' വരെ രണ്ടുവര്‍ഷത്തെ ഇടവേളയുണ്ടായി. ഇടയ്ക്കു ഒ.ടി.ടിയില്‍ നിവിന്‍ ചിത്രം 'കനകം, കാമിനി, കലഹം' റിലീസ് ചെയ്തു. എന്നാല്‍ സിനിമകളെക്കുറിച്ചുള്ള അഭിപ്രായത്തേക്കാള്‍ നിവിന്‍ നേരിട്ടത് ബോഡി ഷെയിമിംഗ് ആണ്.
അന്ന് കളിയാക്കിയവരുടെ വായടപ്പിക്കാന്‍ ഇതിലും വലിയ ഉത്തരമില്ല എന്ന് പറഞ്ഞുപോകും നിവിന്റെ ഏറ്റവും പുതിയ ഫോട്ടോ കണ്ടാല്‍. ഗംഭീര ട്രാന്‍സ്‌ഫോര്‍മേഷന്‍ ആണ് നിവിന്‍ നടത്തിയത്. നിവിന്റെ മാറ്റം കയ്യടിച്ച് അഭിന്ദിച്ചു കൊണ്ട് കൂട്ടുകാരന്‍ അജു വര്‍ഗീസ് ഇന്‍സ്റ്റഗ്രാമില്‍ എത്തി. ശരീരഭാരം കൂടിയതിന്റെ പേരില്‍ നിവിന് നേരെ വാക്കുകള്‍ കൊണ്ട് കൂരമ്പുകള്‍ എറിഞ്ഞവര്‍ക്ക് ഇനി റസ്റ്റ് എടുക്കാം
 
Other News in this category

 
 




 
Close Window