Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 07th May 2024
 
 
സിനിമ
  Add your Comment comment
മലയാളത്തില്‍ ആദ്യത്തെ സോംബി സിനിമ ഒരുങ്ങുന്നു: വന്‍ താരനിരയില്ല: ചിത്രം തയാറാകുന്നത് പുതിയ മോഡില്‍
Text by TEAM UKMALAYALAM PATHRAM
നമോ പിക്ച്ചേര്‍സുമായി സഹകരിച്ച് എസ്തെപ് സ്റ്റാര്‍ ക്രിയേഷന്‍സിന്റെ ബാനറില്‍ മനോജ് താനത്ത് നിര്‍മ്മിക്കുന്ന മലയാളത്തിലെ ആദ്യ സോംബി സിനിമയായ 'എക്സ്പീരിമെന്റ് ഫൈവ്' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസായി.

മെല്‍വിന്‍ താനത്ത്, ദേവീനന്ദ സുരേഷ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അശ്വിന്‍ ചന്ദ്രന്‍ കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സാഗര്‍ നിര്‍വ്വഹിക്കുന്നു.

സ്ഫടികം ജോര്‍ജ്ജ്, ബോബന്‍ ആലുംമൂടന്‍, നന്ദ കിഷോര്‍, ഋഷി സുരേഷ്, അംബിക മോഹന്‍, അമ്പിളി സുനില്‍, മജീഷ് സന്ധ്യ എന്നിവരാണ് മറ്റഭിനേതാക്കള്‍.

സുധീഷ്, ലോറന്‍സ് എന്നിവര്‍ ചേര്‍ന്ന് തിരക്കഥയും, സംഭാഷണവുമെഴുതുന്നു. അര്‍ഷാദ് റഹീം എഴുതിയ വരികള്‍ക്ക് ശ്യാം ധര്‍മ്മന്‍ സംഗീതം പകരുന്നു.

എഡിറ്റര്‍- മില്‍ജോ ജോണി, ക്രിയേറ്റീവ് ഡയറക്ടര്‍- നിധീഷ് കെ. നായര്‍, കല- ബിനീഷ് ചോല, മേക്കപ്പ്- കൃഷ്ണന്‍ പെരുമ്പാവൂര്‍, കോസ്റ്റ്യൂംസ്-സഞ്ജയ് മാവേലി, സ്റ്റില്‍സ്- ജിയോ വിജെ, ഡിസൈന്‍- ബൈജു ബാലകൃഷ്ണന്‍, ബിജിഎം- ശ്യാം ധര്‍മ്മന്‍, ആക്ഷന്‍- അഷ്‌റഫ് ഗുരുക്കള്‍, കൊറിയോഗ്രാഫര്‍- ചന്ദ്രചൂഡന്‍, അസോസിയേറ്റ് ഡയറക്ടര്‍- സന്ദീപ് പട്ടാമ്പി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- നിതീഷ് എം.വി.ആര്‍.

'എക്സ്പീരിമെന്റ് ഫൈവ്' ഫെബ്രുവരിയില്‍ പ്രദര്‍ശനത്തിനെത്തും. പി.ആര്‍.ഒ. - എ.എസ്. ദിനേശ്.
 
Other News in this category

 
 




 
Close Window