Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 07th May 2024
 
 
സിനിമ
  Add your Comment comment
തിരക്കഥാകൃത്തും ഗാനരചയിതാവുമായ ബീയാര്‍ പ്രസാദ് അന്തരിച്ചു
Text by TEAM UKMALAYALAM PATHRAM
61 വയസായിരുന്നു. മസ്തിഷാകാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ആലപ്പുഴ മങ്കൊമ്പ് സ്വദേശിയാണ്. 1993ല്‍ കുട്ടികള്‍ക്കായുള്ള ചിത്രത്തിന്റെ തിരക്കഥയെഴുതിയാണ് കവിയും നാടകസംവിധായകനുമായിരുന്ന പ്രസാദ് സിനിമാലോകത്തെത്തുന്നത്. മാധ്യമപ്രവര്‍ത്തകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

കുട്ടനാട്ടിലെ മങ്കൊമ്പ് എന്ന ഗ്രാമത്തിലാണ് പ്രസാദ് ജനിച്ചത്. മലയാളം സാഹിത്യത്തില്‍ ബിരുദം നേടിയ ബിയാര്‍ പ്രസാദ്, പിന്നീട് ടെലിവിഷന്‍ അവതാരകനായാണ് ശ്രദ്ധ നേടുന്നത്.

2003-ല്‍ മോഹന്‍ലാല്‍ നായകനായ കിളിച്ചുണ്ടന്‍ മാമ്പഴമെന്ന ചിത്രത്തിന്റെ ഗാനരചയിതാവെന്ന നിലയിലാണ് സിനിമയില്‍ എത്തുന്നത്. പ്രസാദ് ആദ്യം ഗാനരചന നടത്തിയ ചിത്രം സീതാകല്യാണം ആയിരുന്നെങ്കിലും അത് കിളിച്ചുണ്ടന്‍ മാമ്പഴത്തിന് ശേഷമാണ് റിലീസായത്.

'ഒന്നാംകിളി പൊന്നാണ്‍കിളി...', 'കേരനിരകളാടും ഒരുഹരിത ചാരുതീരം...', 'മഴത്തുള്ളികള്‍ പൊഴിഞ്ഞീടുമീ നാടന്‍ വഴി...' തുടങ്ങി ഒട്ടേറെ ശ്രദ്ധേയ ഗാനങ്ങള്‍ ബിയാര്‍ പ്രസാദ് രചിച്ചിട്ടുണ്ട്.

ജലോത്സവം, വെട്ടം, തട്ടുംപുറത്ത് അച്യുതന്‍ എന്നിവയുള്‍പ്പെടെ നിരവധി സിനിമകള്‍ക്ക് ബീയാര്‍ പ്രസാദ് ഗാനരചന നിര്‍വഹിച്ചു. സിനിമകള്‍ കൂടാതെ സംഗീത ആല്‍ബങ്ങള്‍ക്കും ബീയാര്‍ പ്രസാദ് രചന നിര്‍വഹിച്ചിട്ടുണ്ട്.

ഏറെക്കാലം ഏഷ്യാനെറ്റിലെ പ്രഭാത പരിപാടിയായ സുപ്രഭാതത്തിന്റെ അവതാരകനായി മിനിസ്‌ക്രീനിലും അദ്ദേഹം തിളങ്ങിയിരുന്നു.

നാടകൃത്ത്, പ്രസംഗകന്‍, ടിവി അവതാരകന്‍ എന്നീ നിലകളിലും ശ്രദ്ധേയനായിരുന്നു. സനിതയാണ് ഭാര്യ. രണ്ടു മക്കളുണ്ട്.
 
Other News in this category

 
 




 
Close Window