Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 13th May 2024
 
 
UK Special
  Add your Comment comment
അഞ്ജുവിനും കുടുംബത്തിനും വിടചൊല്ലി മലയാളി സമൂഹം
reporter

ലണ്ടന്‍: അഞ്ജുവിനും കുട്ടികള്‍ക്കും യാത്രാ മൊഴിയേകി യുകെ സമൂഹം. ഭര്‍ത്താവിന്റെ കൈകളാല്‍ കൊല ചെയ്യപ്പെട്ട മലയാളി നഴ്സ് അഞ്ജുവിന്റെ മൃതദേഹം ഇന്നലെ കെറ്ററിങ്ങില്‍ പൊതുദര്‍ശനത്തിന് വച്ചപ്പോള്‍ കണ്ണീരോടെ മലയാളികള്‍ യാത്രാ മൊഴിയേകി. നൂറുകണക്കിന് മലയാളികളാണ് അഞ്ജുവിനും കുട്ടികള്‍ക്കും വിട നല്‍കാനെത്തിയത്.അഞ്ജുവിനൊപ്പം കുഞ്ഞുങ്ങളുടേയും മൃതദേഹങ്ങള്‍ പൊതുദര്‍ശനത്തിന് വയ്ക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും കുഞ്ഞുങ്ങളുടെ മൃതദേഹങ്ങള്‍ പൊതുദര്‍ശനത്തിന് വയ്ക്കേണ്ടെന്ന തീരുമാനത്തില്‍ അവസാന നിമിഷം ഫ്യൂണറല്‍ ഡയറക്ടേഴ്സ് എത്തുകയായിരുന്നു. ചേതയറ്റ കുരുന്നുകളുടെ മൃതദേഹം കാണാന്‍ ആര്‍ക്കും ശക്തിയില്ലായിരുന്നു.കെറ്ററിങ് റോക്കിങ്ങാം റോഡിലെ സാല്‍വേഷന്‍ ആര്‍മി ചര്‍ച്ച് കമ്യൂണിറ്റി ഹാളിലായിരുന്നു പൊതുദര്‍ശനം. രാവിലെ പത്തു മുതല്‍ 12 വരെയാണ് സഹപ്രവര്‍ത്കര്‍ക്കും കൂട്ടുകാര്‍ക്കും അയല്‍വാസികള്‍ക്കും അന്തിമോപചാരം അര്‍പ്പിക്കാന്‍ അവസരം ഒരുക്കിയത്.രാവിലെ തന്നെ യുകെയുടെ പല ഭാഗങ്ങളില്‍ നിന്നും മലയാളികള്‍ കെറ്ററിങ്ങിലേക്ക് എത്തി. സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും അടങ്ങുന്ന കെറ്ററിങ്ങിലെ മലയാളി സമൂഹം ഒന്നാകെ അഞ്ജുവിനെ കാണാനെത്തി.

1880 ല്‍ പണി കഴിപ്പിച്ച ക്രിസ്ത്യന്‍ ദേവാലയത്തിന്റെ ഹാളില്‍ ആദ്യമായി ഭഗവത് ഗീതയും ഗുരുദേവ മന്ത്രങ്ങളും ഹിന്ദുമതാചാരപ്രകാരമുള്ള പ്രാര്‍ത്ഥനാ മഞ്ജരികളും മുഴങ്ങി. രാവിലെ 10 മണിക്ക് തന്നെ അഞ്ജുവിന്റെ മൃതദേഹവുമായി വാഹനം പള്ളി മുറ്റത്ത് എത്തി. അഞ്ജുവിനൊപ്പം ജോലി ചെയ്തിരുന്ന ആശുപത്രിയിലെ സഹപ്രവര്‍ത്തകരും കെറ്ററിങ്ങിലെ മലയാളി സുഹൃത്തുക്കളും അയല്‍വാസികളായ ഇംഗ്ലീഷുകാരും ബ്രിട്ടന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ സാമൂഹ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ള മലയാളികളും മൃതദേഹത്തെ അനുഗമിച്ചു.നിലവിളക്കും കര്‍പ്പൂരവും ചന്ദനതിരിയും കത്തിച്ച പള്ളിയില്‍ ഭഗവത്ഗീതയും ഹിന്ദു മതാചാരപ്രകാരമുള്ള പ്രാര്‍ത്ഥനകളും മുഴങ്ങി. റോസാപുഷ്പങ്ങളുമായി എത്തി സഹപ്രവര്‍ത്തകര്‍ അഞ്ജുവിന് വിട നല്‍കി.ആശുപത്രിയിലെ ഹിന്ദു ,മുസ്ലീം, ക്രിസ്ത്യന്‍ ചാപ്ലെയന്‍മാരും സാമൂഹിക പ്രവര്‍ത്തകരായ സുഗതന്‍ തെക്കേപുര, കെറ്ററിങ് മലയാളി കള്‍ച്ചറല്‍ വെല്‍ഫെയര്‍ അസോസിയേഷന്‍ സെക്രട്ടറി അരുണ്‍ സെബാസ്റ്റിയന്‍ , ഫാ എബിന്‍ എന്നിവര്‍ അനുശോചനം അറിയിച്ചു.ഈ ആഴ്ച അവസാനത്തോടെ വിമാനത്തിന്റെ ലഭ്യത അനുസരിച്ച് മൃതദേഹം നാട്ടിലേക്ക് ്യക്കും. അതിന് മുമ്പ് ഹൈക്കമ്മീഷനിലെ നടപടികള്‍ പൂര്‍ത്തിയാക്കണം. ജിപി സര്‍ജറിയില്‍ നിന്നുള്ള ഒരു കത്തുകൂടി എംബസിയില്‍ നല്‍കി നടപടി പൂര്‍ത്തിയാക്കാനുണ്ട്. ലിവര്‍പൂള്‍ ബെര്‍ക്കിന്‍ഹെഡിലുള്ള ലോറന്‍സ് ഫ്യൂണറല്‍ സര്‍വീസാണ് മൃതദേഹം നാട്ടില്‍ എത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കുന്നത്.ഡിസംബര്‍ 15 നായിരുന്നു ബ്രിട്ടനെ നടുക്കിയ കൊലപാതകം നടന്നത്. അഞ്ജു, മക്കളായ ജീവ, ജാന്‍വി എന്നിവരാണ് ക്രൂരതയ്ക്ക് ഇരയായത്.

 
Other News in this category

 
 




 
Close Window