Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 04th May 2024
 
 
സിനിമ
  Add your Comment comment
ഞാനും ഭാര്യയും വേര്‍പിരിഞ്ഞിട്ടില്ല: വിശദീകരണവുമായി തമിഴ് സൂപ്പര്‍ സ്റ്റാര്‍ വിജയ്
Text by TEAM UKMALAYALAM PATHRAM
കുട്ടികൾക്കൊപ്പം അമേരിക്കയിൽ ആയിരുന്നതിനാലാണ് സം​ഗീത ചടങ്ങുകളിൽ‌ പങ്കെടുക്കാതിരുന്നത്. വിക്കിപീഡിയ റിപ്പോർട്ട് തെറ്റാണെന്ന് വിജയിയുമായി അടുത്ത വൃത്തങ്ങൾ വ്യക്തമാക്കിയതായി ടൈംസ് ഏഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. സംഭവം ചർച്ചയാകുകയും വിജയിയുമായി അടുത്ത് നിൽക്കുന്ന പലരും നുണ പ്രചാരണത്തിനെതിരെ രം​ഗത്തെത്തുകയും ചെയ്തതോടെ വിവാദ പരാമർശം വിക്കിപീഡിയയിൽ നിന്നും നീക്കം ചെയ്തിട്ടുണ്ട്.

വിജയ് നായകനായ പുതിയ ചിത്രം വരിസുവുമായി ബന്ധപ്പെട്ട വിക്കിപീഡിയ പേജില്‍ വിജയ് ഭാര്യയുമായി വേര്‍പിരിഞ്ഞു എന്ന് കാണിച്ചതോടെയാണ് പ്രശ്‌നം തുടങ്ങുന്നത്. ചിത്രത്തിന്റെ സംവിധായകന്‍ അറ്റ്‌ലീയുടെ ഭാര്യയുടെ ബേബി ഷവര്‍ ചടങ്ങിനും വാരിസിന്റെ ഓഡിയോ ലോഞ്ചിനും സം?ഗീത എത്തിയില്ലെന്ന് ചൂണ്ടിക്കാട്ടി വിക്കിപീഡിയ റിപ്പോര്‍ട്ട് കൂടി ഉള്‍പ്പെടുത്തി തമിഴിലും മറ്റുമുള്ള പല ഓണ്‍ലൈന്‍ മാധ്യമങ്ങളും വിജയ് ഭാര്യയുമായി വേര്‍പിരിഞ്ഞു എന്ന് വലിയ പ്രാധാന്യത്തോടെ വാര്‍ത്ത നല്‍കി.
22 വര്‍ഷം നീണ്ട ദാമ്പത്യ ബന്ധത്തിന് ശേഷം തമിഴ് സൂപ്പര്‍ താരം വിജയ് ഭാര്യ സം?ഗീതയുമായി വേര്‍തിരിയുകയാണെന്ന പ്രചാരണം ആരാധകരില്‍ ഏറെ ഞെട്ടലുണ്ടാക്കിയിരുന്നു. ചില വിശ്വസനീയമായ സോഴ്‌സുകളില്‍ നിന്നാണ് വാര്‍ത്ത വന്നതെന്ന് കൂടി പറഞ്ഞുകൊണ്ട് പ്രചാരണങ്ങള്‍ ശക്തമായത് നിരവധി ആശ്യക്കുഴപ്പങ്ങളാണ് സൃഷ്ടിച്ചത്.
 
Other News in this category

 
 




 
Close Window