Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 03rd May 2024
 
 
സിനിമ
  Add your Comment comment
അദ്ഭുതങ്ങളുമായി ഷാരുഖ് ഖാന്റെ പത്താന്‍ സിനിമയുടെ റിലീസ് ഇറങ്ങി: ദീപിക, ജോണ്‍ എബ്രഹാം എന്നിവരും താരങ്ങള്‍
Text by TEAM UKMALAYALAM PATHRAM
'പത്താന്‍' സിനിമയുടെ ട്രെയ്ലര്‍ പുറത്തിറങ്ങി. നീണ്ട കാത്തിരിപ്പിനൊടുവില്‍, ഷാരൂഖ് ഖാനും, ദീപിക പദുക്കോണും, ജോണ്‍ എബ്രഹാമും അഭിനയിക്കുന്ന സിദ്ധാര്‍ത്ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന സിനിമ ജനുവരി 25ന് റിലീസ് ചെയ്യും. ഏറെ പ്രതീക്ഷയോടെയാണ് അണിയറപ്രവര്‍ത്തകര്‍ ട്രെയ്ലര്‍ പുറത്തിറക്കിയത്.

ഷാരൂഖ്, ദീപിക, ജോണ്‍ എന്നിവരെ കൂടാതെ സല്‍മാന്‍ ഖാനും അതിഥി വേഷത്തില്‍ എത്തുന്നുണ്ട്. ഇതിനകം തന്നെ ടൈഗര്‍ സിന്ദാ ഹേ, വാര്‍ തുടങ്ങിയ സിനിമകള്‍ ഉള്‍ക്കൊള്ളുന്ന യാഷ് രാജ് ഫിലിംസിന്റെ സ്‌പൈ യൂണിവേഴ്സിന്റെ ഒരു പ്രധാന ഭാഗമാണ് 'പത്താന്‍'.

അതേസമയം, പത്താനെക്കുറിച്ച് സംസാരിക്കുമ്പോള്‍, ആദിത്യ ചോപ്രയെയും സംവിധായകന്‍ സിദ്ധാര്‍ത്ഥ് ആനന്ദിനെയും കൊണ്ടൊരു ആക്ഷന്‍ സിനിമ ചെയ്യാന്‍ താന്‍ പ്രേരിപ്പിച്ചു എന്ന് ഷാരൂഖ് ഖാന്‍ പറഞ്ഞിട്ടുണ്ട്.

''നാലു വര്‍ഷം മുമ്പ്, അല്‍പ്പം പരിക്കുകളും മറ്റുമായി ഞാന്‍ ക്ഷീണിതനായിരുന്നു. എന്നാല്‍ ഇതുവരെ ചെയ്യാത്ത എന്തെങ്കിലും ചെയ്യണം, ശാരീരികമായി വളരെ ഫിറ്റ് ആകണം എന്ന് ഞാന്‍ കരുതി. ഞാന്‍ എന്റെ സുഹൃത്തായ ആദിത്യ ചോപ്രയോടും സിദ്ധാര്‍ത്ഥ് ആനന്ദിനോടും പറഞ്ഞു, 'ഏക് ആക്ഷന്‍ പിക്ചര്‍ ബനാവോ' (ഒരു ആക്ഷന്‍ ചിത്രം ചെയ്യൂ) എന്ന്,'' ഷാരൂഖ് പറഞ്ഞു.
 
Other News in this category

 
 




 
Close Window