Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 04th May 2024
 
 
സിനിമ
  Add your Comment comment
തിയേറ്ററില്‍ പ്രകമ്പനം തീര്‍ക്കാന്‍ നാളെ തിയറ്ററുകളില്‍ എത്തുന്നു വിജയുടെ വാരിസ്
Text by TEAM UKMALAYALAM PATHRAM
ജനുവരി 11ന് സൂര്യനുദിക്കും മുന്‍പേ കേരളത്തിലെ വിജയ് ഫാന്‍സ് ഉണരും, പുതുവര്‍ഷത്തിലെ ആദ്യ വിജയ് ചിത്രം 'വാരിസിന്' പുലര്‍ച്ചെ നാല് മണിക്ക് കേളികൊട്ടുണരും. മൊത്തം 400 സ്‌ക്രീനുകളിലാണ് പ്രദര്‍ശനം. ഇതിനോടകം ആദ്യദിന ഷോ ഫുള്‍ ആയിക്കഴിഞ്ഞു. രശ്മിക മന്ദാനയാണ് വാരിസിലെ നായിക.

മഹേഷ് ബാബുവിനെ നായകനാക്കി 2019ല്‍ പുറത്തിറങ്ങിയ മഹര്‍ഷി എന്ന ഹിറ്റ് ചിത്രം ഒരുക്കിയ വംശി പൈഡിപ്പള്ളിയാണ് 'വാരിസ്' സംവിധാനം ചെയ്യുന്നത്. തമിഴിലും തെലുങ്കിലുമായാണ് ചിത്രത്തിന്റെ നിര്‍മാണം.

ശ്രീ വെങ്കടേശ്വര ക്രിയേഷന്‍സിന്റെ ബാനറില്‍ ദില്‍ രാജുവും ശിരീഷും ചേര്‍ന്നായിരിക്കും ചിത്രത്തിന്റെ നിര്‍മ്മാണം. ഫാമിലി എന്റര്‍ടെയ്‌നര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ വിജയ്ക്കും രശ്മിക മന്ദാനയ്ക്കും പുറമേ ശരത് കുമാര്‍, പ്രകാശ് രാജ്, ശ്യാം, പ്രഭു, ജയസുധ, ശ്രീകാന്ത്, ഖുശ്ബു, സംഗീത കൃഷ്ണ തുടങ്ങിയവരും അഭിനയിക്കുന്നു.

വിക്രത്തിന് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാകും വിജയ് അടുത്തതായി അഭിനയിക്കുക. ദളപതി 67 എന്ന ് വിളിക്കുന്ന ചിത്രം ഒരു പക്കാ ആക്ഷന്‍ ത്രില്ലറായാണ് ഒരുക്കുന്നത്.
 
Other News in this category

 
 




 
Close Window