Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 13th May 2024
 
 
UK Special
  Add your Comment comment
ഫെബ്രുവരി ഒന്നിന് രാജ്യം പൊതുപണിമുടക്കിലേക്ക്
reporter

ലണ്ടന്‍: ഫെബ്രുവരി ഒന്നിന് ഏകദേശം ഒരു ലക്ഷം സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ പണിമുടക്കുമെന്ന് പബ്ലിക് ആന്‍ഡ് കൊമേഴ്‌സ്യല്‍ സര്‍വീസസ് യൂണിയന്‍ അറിയിച്ചു. 124 സര്‍ക്കാര്‍ വകുപ്പുകളിലെ ജീവനക്കാര്‍ സമരത്തില്‍ പങ്കുചേരും. മെച്ചപ്പെട്ട ശമ്പളത്തിനായി കുറേ നാളായി ജീവനക്കാര്‍ ഉന്നയിക്കുന്ന ആവശ്യങ്ങള്‍ ഫലപ്രാപ്തിയില്‍ എത്താത്തതാണ് സമരത്തിലേയ്ക്ക് എത്തിച്ചിരിക്കുന്നത്. 10 ശതമാനം ശമ്പള വര്‍ദ്ധനവ് , കൂടുതല്‍ മെച്ചപ്പെട്ട പെന്‍ഷന്‍ ആനുകൂല്യങ്ങള്‍, തൊഴില്‍ സുരക്ഷ എന്നീ ആവശ്യങ്ങളാണ് പ്രധാനമായും യൂണിയന്‍ മുന്നോട്ട് വയ്ക്കുന്നത്. എച്ച് എം ആര്‍ സി ഉള്‍പ്പെടെ 5 സര്‍ക്കാര്‍ വകുപ്പുകളിലെ 33,000 യൂണിയന്‍ അംഗങ്ങള്‍ പണിമുടക്കില്‍ അണിചേരുന്നതിനെ കുറിച്ചുള്ള തീരുമാനത്തിനായി അടുത്ത ആഴ്ച വീണ്ടും അഭിപ്രായ സര്‍വേ നടത്തും.

ഫലം അനുകൂലമാണെങ്കില്‍ പണിമുടക്കുന്നവരുടെ എണ്ണം ഇനിയും വര്‍ദ്ധിക്കാനാണ് സാധ്യത. പണിമുടക്കിന് മുമ്പ് ക്യാബിനറ്റ് ഓഫീസ് മന്ത്രി ജെറമി ക്വിനുമായി കൂടിക്കാഴ്ച നടത്തുമെന്ന് പി സി എസ് ജനറല്‍ സെക്രട്ടറി മാര്‍ക്ക് സെര്‍വോത്ക പറഞ്ഞു. ഡിപ്പാര്‍ട്ട്‌മെന്റ് ഫോര്‍ വര്‍ക്ക് ആന്‍ഡ് പെന്‍ഷന്‍സ് (ഡിഡബ്ല്യുപി), ഡ്രൈവര്‍ ആന്‍ഡ് വെഹിക്കിള്‍ ലൈസന്‍സിംഗ് ഏജന്‍സി (ഡി വി എല്‍ എ ) , ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹെല്‍ത്ത് ആന്‍ഡ് സോഷ്യല്‍ കെയര്‍ ( ഡിഎച്ച് എസ് സി ) എന്നിവയുള്‍പ്പെടെയുള്ള പൊതുമേഖല സ്ഥാപനങ്ങളിലെ ജീവനക്കാരാണ് സമരത്തില്‍ പങ്കെടുക്കുന്നത്. ഫെബ്രുവരി ഒന്നിന് നടക്കുന്ന സമരം ബ്രിട്ടനിലെ ഏറ്റവും വലിയ സിവില്‍ സര്‍വീസ് പണിമുടക്ക് ആയിരിക്കുമെന്നാണ് യൂണിയനുകള്‍ അവകാശപ്പെടുന്നത്.

 
Other News in this category

 
 




 
Close Window